തളിപ്പറമ്പിൽ ആശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. പയ്യാവൂർ സ്വദേശി പ്രദീപ് കുമാറിനെതിരെയാണ് കേസെടുത്തത്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
ഈ മാസം 22നാണ് സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിങ് മുറിയിൽ കയറിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.
ശേഷം പെൺകുട്ടി കൗൺസിലിങ്ങിനിടെയാണ് ഈക്കാര്യം തുറന്നുപറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
















