കഴിഞ്ഞ ദിവസം പുനലൂര്‍ അച്ഛന്‍കോവില്‍ ഭാഗത്ത് ഓടുന്ന KSRTC ബസില്‍വെച്ച് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് വഴിയില്‍ മരണപ്പെട്ട നാരായണന്‍ എന്ന വ്യക്തിയുടെ മരണം സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് ഭാര്യ സതിഭായ്. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു കാരണം, KSRTC ജീവനക്കാരുടെ തികഞ്ഞ അവഗണനയും അനാസ്ഥയും തന്നെയാണെന്ന് സതിഭായ് ഉറപ്പിച്ചു പറയുന്നു. കാരണം, ബസില്‍വെച്ചു തന്നെ നാരായണന് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ബസിലെ ജീവനക്കാര്‍ തന്നെ ഗുളിക കൊടുത്തുവെന്നും സതിഭായ് പറയുന്നു. അതിനു ശേഷമാണ് ബസില്‍ നിന്നിറങ്ങണമെന്ന് നാരായണന്‍ പറയുന്നത്. അതായത്, യാത്രക്കാരന് ഇറങ്ങാനുള്ള സ്‌റ്റോപ്പായതു കൊണ്ടല്ല, ബസ് നിര്‍ത്തിയതെന്ന് സാരം.
-
സതിഭായ് പറഞ്ഞത്
KSRTC ജീവനക്കാര്‍ ഫോറസ്റ്റുകാരെ ഏല്‍പ്പിച്ചിട്ടല്ല പോയത്. ആ വണ്ടി അവിടെ കിടന്നത്, ആ വണ്ടിക്കാരോട് അവിടെ നിന്നവര്‍ പറഞ്ഞു നിങ്ങള്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍. അവിടെയൊരു അമ്പലപ്പിരിവിന്റെ വണ്ടി കിടന്നു. അവരോടു പറഞ്ഞപ്പോള്‍ അവര് പറഞ്ഞു പെട്രോള്‍ ഇല്ലെന്ന്. അവര്‍ ആരും കൊണ്ടു പോയില്ല. മുക്കാല്‍ മണിക്കൂര്‍ അവിടെ കിടന്നതിനു ശേഷമാണ് ഒരു ഫോറസ്റ്റ് വണ്ടിയില്‍ കൊണ്ടു പോയത്. അതും അച്ഛന്‍കോവില്‍ വഴി ചെമ്പനരുവിയിലൂടെ കടന്നുപോയ ഫോറസ്റ്റ് ജീപിപ്ലാണ് കൊണ്ടു പോയത്. അതുവരെ ആ വഴിയരികില്‍ അയാള്‍ കിടക്കുകയായിരുന്നു. അമ്പലത്തിലെ സാമിയൊന്നുമല്ല നാരായണന് വെള്ളം കൊടുത്തത്, സാമിയുടെ വീട്ടില്‍ നിന്നുമല്ല വെള്ളം കൊണ്ടു വന്നത്. ബസില്‍വെച്ചു തന്നെ ഇവര്‍ ഗുളിക കൊടുത്തു. ഗുളിക പോക്കറ്റിലുണ്ടായിരുന്നത് ഡ്രൈവറാ കൊടുത്തതെന്ന് പറയുന്നു. അവര്‍ക്കറിയാം സുഖമില്ലാതെ ഹോസ്പിറ്റലില്‍ പോയിട്ട് വരുവാന്ന്. ഇത്രയം ബഹളം ആ ബസില്‍ ഉണ്ടാക്കിയിട്ടും അവര്‍ക്ക് ഒരു വണ്ടിയില്‍ കയറ്റി വിടാന്‍ അവര്‍ക്കു തോന്നിയില്ല.
ഒരു യാത്രക്കാരന് മരണവെപ്രാളം എടുത്തപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ എവിടെയെങ്കിലും ഒന്നിറങ്ങി കിടക്കണമെന്നു തോന്നയതു കൊണ്ടാണ് നാരായണന്‍ അവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടത്. ശേഷം ബസിലുള്ളവരും ബസ് ജീവനക്കാരും നാരായണനൊപ്പം അവിടെ ഇറങ്ങിനിന്നു. യാത്രക്കാരന് യാതൊരു കുഴപ്പവുമില്ലായിരുന്നെങ്കില്‍ ബസ് ജീവനക്കാര്‍ ഇറങ്ങേണ്ട കാര്യമില്ല. സ്വമേധയാ ഇറങ്ങിയ യാത്രക്കാരനൊപ്പം ബസ് ജീവനക്കാര്‍ കൂടെഇറങ്ങുന്ന സംഭവം എവിടെയും ഉണ്ടായിട്ടുമില്ല. അപ്പോള്‍, നാരായണന് അസ്വാഭാവികമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്നുറപ്പാണ്. അത്രയും അസ്വാഭാവികമായി സംഭവിച്ച ഒരാള്‍ മുക്കാല്‍ മണിക്കൂറോളം അവിടെ കിടന്നുവെന്നാണ് നാരായണന്റെ ഭാര്യ പറയുന്നത്.
അവിടെ നിന്നവര്‍ പറഞ്ഞു, ആരെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകാന്‍. അങ്ങനെ ആവശ്യപ്പെട്ടിട്ടും ആരും അനങ്ങിയില്ല. അതുവഴി നിരവധി വാഹനങ്ങള്‍ കടന്നു പോവുകയും ചെയ്തു. എന്നാല്‍, അതിലൊന്നും നാരായണനെ കയറ്റാനുള്ള ശ്രമം ഉണ്ടായില്ല. മുക്കാല്‍ മണിക്കൂറിനു ശേഷമാണ് ചെമ്പനരുവിയില്‍ നിന്നും ഒരു ഫോറസ്റ്റ് ജീപ്പ് വന്നത്. അതിലാണ് നാരായണനെ കയറ്റി വിടുന്നത്. ഇതാണ് തകിഞ്ഞ അവഗണ എന്നു പറയുന്നത്. ചെയ്യുന്നതെല്ലാം ശരിയാണെന്നും, ശരി മാത്രമേ ചെയ്തിട്ടുള്ളൂവെന്നു പറയുമ്പോള്‍, നഷ്ടപ്പെട്ടത് ഒരു ജീവനാണെന്ന് മറന്നു പോകാതിരിക്കു എന്നതാണ് മനുഷ്യത്വം. നാരായണന്റെ മരണത്തിനു പിന്നാലെ, അതൊരു സ്വാഭാവിക മരണം മാത്രമാണെന്ന് വരുത്താനുള്ള നീക്കങ്ങളും നടന്നിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണ് നാരായണന്.
CONTENT HIGH LIGHTS; He lay on the roadside for three-quarters of an hour with chest pain: He was given pills on the bus; no one was willing to take him to the hospital; Narayanan’s wife Satibhai
















