ഗുരുവായൂരപ്പന് വഴിപാടായി ടി വി എസ് അപ്പാച്ചെ സമർപ്പിച്ച് ആർടിഎക്സ്. 2025 ഒക്ടോബറിലാണ് ടിവിഎസ് പുതിയ അപ്പാച്ചെ ആർടിഎക്സ് 300 അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കിയത്. 1.99 ലക്ഷമാണ് ടി വി എസ് അപ്പാച്ചെയുടെ പ്രാരംഭ എക്സ്-ഷോറൂംവില.
ടിവിഎസിന്റെ പുതിയ മോഡൽ ബൈക്കാണിത്. ടി.വി.എസ് മോട്ടോർ കമ്പനി സിഇഒ കെ.എൻ രാധാകൃഷ്ണന്‍ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയന് ബൈക്കിന്റെ താക്കോലും രേഖകളും കൈമാറി. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിലായിരുന്നു ചടങ്ങ് നടന്നത്.
വാഹനപൂജയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ഡി എ കെ.എസ്.മായാദേവി, അസി.മാനേജർമാരായ രാമകൃഷ്ണൻ, അനിൽ കുമാർ, ടിവിഎസ് ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ടിവിഎസ് ഡീലർ മാരായ ഫെബി എ ജോൺ, ചാക്കോ എ ജോൺ, ജോൺ ഫെബി എന്നിവർ സന്നിഹിതരായി.
















