സ്വിറ്റ്സർലൻഡിൽ റിസോർട്ടിൽ നടന്ന പുതുവത്സരാഘോഷത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്.
പുതുവത്സര ആഘോഷത്തിൽ തുടരവേ പെട്ടന്നു സ്ഫോടനം ഉണ്ടാവുകയും പിന്നാലെ ബാറിൽ തീ പിടിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
















