കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന കേരള യാത്രക്ക് കർണാടകയിലെ ഉള്ളാളിൽ തുടക്കമായി. കർണാടക സ്പീക്കർ യു.ടി ഖാദർ യാത്ര ഉദ്ഘാടനം ചെയ്തു.
മനുഷ്യർക്കൊപ്പം എന്നതാണ് യാത്രയുടെ മുദ്രാവാക്യമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഇന്ന് നാട്ടിൽ മനുഷ്യത്വം മരവിച്ചു, അരാജകത്വം പടരുന്നു, നാട്ടിൽ അധർമ്മം നടക്കുന്നു. ജനങ്ങളെ സന്മാർഗത്തിലേക്ക് നടത്താനാണ് യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി
















