ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ പുത്തനുണര്‍വേകിയ വര്‍ഷമാണ് 2025. കഴിഞ്ഞ വർഷം മൊത്തം 45.5 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. 6%ന് അടുത്ത് വർധനവാണ് ഉണ്ടായത്. ജിഎസ്ടി ഇളവുകള്‍ കാര്‍ വിപണിക്ക് കുതിപ്പ് നല്‍കുകയും ചെയ്തു.
2024ലെ 43.05 വാഹനങ്ങളെന്ന് റെക്കോർഡാണ് വഴിമാറിയത്. വിപണിയിൽ ഒന്നാമത് മാരുതി സസുക്കി തന്നെ. മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും രണ്ടും മൂന്നും സ്ഥാനത്തെത്തിയ പ്പോൾ ദീർഘകാലം രണ്ടാം സ്ഥാനത്തു തുടർന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയ്ക്ക് നാലാം സ്ഥാനം മാത്രം. മാരുതി 18.44 ലക്ഷം വാഹന ങ്ങളാണ് വിറ്റത്. മുൻവർഷം ഇത് 17.90 ലക്ഷം ആയിരുന്നു. മഹീന്ദ്ര മൊത്തം 25% വർധന നേടിയതായി കമ്പനി അറിയി ച്ചു.
കാറുകൾക്കു പുറമേ ട്രാക്ടർ വിൽപനയിലും വൻ നേട്ടം കൊയ്യാനായി. 5,87,218 വാഹനങ്ങൾ വിറ്റതിൽ 81,125 എണ്ണം ഇലക്ട്രിക് വാഹനങ്ങ ളായിരുന്നു എന്ന് ടാറ്റ മോട്ടോ ഴ്സ് അറിയിച്ചു. വിൽപനയിൽ 6% വർധന കൈവരിച്ചതായി ഹ്യുണ്ടായ് മോട്ടർ ഇന്ത്യ അറിയിച്ചു. ടൊ യോട്ട കിർലോസ്കർ മോട്ടർ 3,88,801 വാഹനങ്ങൾ വിറ്റു; വർധന 19%. മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി വാഹനങ്ങ ളാണ് സ്കോഡ ഇന്ത്യ വിറ്റത് (72,665). ജെഎസ്ഡബ്ല്യു എം ജി മോട്ടർ വിറ്റത് 70,554 (19%).
















