പാലക്കാട് കാവശ്ശേരി പാടൂരിൽ പുറമ്പോക്കിലെ ഷെഡിൽ ഒറ്റക്ക് താമസിക്കുന്ന വയോധികക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബിജെപി പ്രവർത്തകനായ സുരേഷ് പോരുളിപാടം എന്നയാൾക്കെതിരെ കേസ്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. സുരേഷ് എന്ന ഇയാൾ പരസ്യമായി നടുറോഡിൽ ഇരുന്ന് മദ്യപിച്ച ശേഷം പുറമ്പോക്കിലെ ഷെഡിൽ അതിക്രമിച്ചു കയറി. തുടർന്ന് അവിടെ ഒറ്റക്ക് താമസിക്കുകയായിരുന്നു വയോധികയെ ലൈംഗികാതിക്രമം നടത്തുകയും അതിനുശേഷം പുറത്താരോടേലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതി ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.
















