കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പൊലീസ് പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. ഈ സമയത്താണ് ബന്ധു വീട്ടിലേക്ക് എത്തുന്നത്. തുടർന്ന് ഇയാൾ കുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭയന്ന പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി ആണ് പെൺകുട്ടിയെ രക്ഷിച്ചത്. പിന്നീട് മാതാപിതാക്കൾ എത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.
ബന്ധുവിനെ പോക്സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി.
















