ബംഗ്ലാദേശിൽ ആൾക്കൂട്ട മർദനത്തിനിരയായ ഖോകൻ ചന്ദ്ര ദാസ് എന്ന യുവാവ് മരണപ്പെട്ടു. ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഡിസംബർ 31 നായിരുന്നു ആക്രമണം നടന്നത്. ധാക്കയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള തന്റെ ഗ്രാമത്തിൽ മരുന്നുകടയും മൊബൈൽ ബാങ്കിംഗ് ബിസിനസ്സും നടത്തിയിരുന്നയാളാണ് ഖോകൻ ചന്ദ്ര ദാസ്. കടയടച്ച വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്ര ദാസിനെ ആക്രമികൾ വളയുകയും ഗുരുദാരമായി കുത്തിപ്പരിക്കേൽപ്പിച്ചശേഷം തീ കൊളുത്തുകയുമായിരുന്നു.
തലയിലും മുഖത്തും എല്ലാം തീ ആളിക്കത്തിയപ്പോൾ ചന്ദ്ര ദാസ് അടുത്തുള്ള കുളത്തിലേക്ക് എടുത്ത് ചാടി. ചന്ദ്ര ദാസിന്റെ ബഹളം കേട്ട് ആളുകൾ ഓടിയെത്തി അപ്പൊ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു.
അയൽക്കാരിൽ ആരുമായും കുടുംബത്തിന് ശത്രുതയില്ലാത്തതിനാൽ ഭർത്താവിനെ എന്തുകൊണ്ടാണ് ഇത്ര ക്രൂരമായി ആക്രമിച്ചതെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾക്ക് ഒരു വിഷയത്തിലും ആരുമായും തർക്കങ്ങളില്ല. എന്റെ ഭർത്താവിനെ എന്തുകൊണ്ടാണ് അപ്രതീക്ഷിതമായി ലക്ഷ്യമിട്ടതെന്ന് ഞങ്ങൾക്കറിയില്ല,’ ഖോകൻ ദാസിന്റെ ഭാര്യ പറഞ്ഞു
















