തിരുവനന്തപുരം: മേയറാക്കാത്തതിലുള്ള അതൃപ്തി ആർ ശ്രീലേഖ പ്രകടിപ്പിച്ചത് ബിജെപിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് കെ എസ് ശബരിനാഥന്‍. പാര്‍ട്ടി മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചതെന്ന് ശ്രീലേഖ പറയുന്നു.
ശ്രീലേഖയെ പോലെ ഒരാള്‍ കള്ളം പറയുമെന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പറയേണ്ടത് ബിജെപിയാണ്. ശ്രീലേഖയുടെ അതൃപ്തി കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കുന്നുവെന്നും ശബരിനാഥന്‍ പറഞ്ഞു.
















