ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു. നിര്യാണം കേരളത്തിന്റെ രാഷ്ട്രീയ–പൊതുജീവിതത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കും വിലപ്പെട്ട സംഭാവനകൾ നൽകിയെന്നും സ്പീക്കർ പറഞ്ഞു.
അനുശോചന സന്ദേശം;
മുൻമന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണം കേരളത്തിന്റെ രാഷ്ട്രീയ–പൊതുജീവിതത്തിന് തീരാനഷ്ടമാണ്.
പൊതുസേവന രംഗത്ത് ദീർഘകാലം സമർപ്പിതമായി പ്രവർത്തിച്ച അദ്ദേഹം, മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കും വിലപ്പെട്ട സംഭാവനകൾ നൽകി.
ജനങ്ങളോടുള്ള അടുപ്പവും ഭരണകാര്യങ്ങളിൽ കാണിച്ച ദൃഢനിശ്ചയവും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമായി മാറ്റി.
വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങളിലൂടെ അദ്ദേഹം സംസ്ഥാനത്തിന്റെ വളർച്ചയിൽ തന്റെ വ്യക്തമായ മുദ്ര പതിപ്പിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കു ഉള്ള ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
















