ശിവകാർത്തികേയനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘പരാശക്തി’. രവി മോഹനും അഥർവയും ശ്രീലീലയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘പരാശക്തി’ യുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിലും സിനിമയുടെ അണിയറപ്രവർത്തകർ എത്തി. ഇപ്പോഴിതാ പ്രമോഷനിടെ ശിവകാർത്തികേയൻ മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞത് ശ്രദ്ധ നേടുകയാണ്.
നിന്റെയൊക്കെ കൂട്ടത്തോട് പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിയെന്നു 🔥#Sivakarthikeyan during #Parasakthi Promotions..
Nobody asked or explained, here comes @Siva_Kartikeyan 😎🔥#Parasakthi promotions.. pic.twitter.com/PPQtDyWzgI— Unni Rajendran (@unnirajendran_) January 7, 2026
‘നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക്, ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന്’, ‘തുടരും’ സിനിമയിലെ മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗ് ഏറ്റു പറഞ്ഞ് കയ്യടി നേടി ശിവകാർത്തികേയൻ.
‘‘തുടരും സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ആണത്. മോഹൻലാൽ സാറിന്റെ ആ സ്വാഗിൽ ഡയലോഗ് കേൾക്കുമ്പോൾ ഞാൻ തന്നെ കയ്യടിച്ചിട്ടുണ്ട്.’’–ശിവകാർത്തികേയന്റെ വാക്കുകൾ. സെന്റ്. തെരേസാസ് കോളജിലെ കുട്ടികളെയാണ് താരം മോഹൻലാൽ ഡയലോഗിലൂടെ കയ്യിലെടുത്തത്.
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സുധ കൊങ്കരയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. പൊങ്കൽ റിലീസായിജനുവരി 10ന് ലോകവ്യാപകമായി ചിത്രം തിയറ്ററുകളിലേക്കെത്തും.
















