ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി ഇന്ന് ഔദ്യോഗികമായി കേസ് (ECIR) രജിസ്റ്റർ ചെയ്യും.
ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു സമാനമായ നടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസ് റജിസ്റ്റർ ചെയ്യുന്നതോടെ പ്രതികളുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടും.
കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക.
കൊച്ചി അഡി.ഡയറക്ടർ രാകേഷ് കുമാറിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
















