Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion Editorial

സംതൃപ്ത KSRTC തൊഴിലാളികളേ “കേ.കോ.ബി വിപ്ലവം ജയിക്കട്ടെ”: എല്ലാവര്‍ക്കും മധുരം നല്‍കി മന്ത്രിയും എം.ഡിയും ആഘോഷിച്ചു; നേട്ടം കൈവരിക്കാന്‍ നെട്ടോട്ടം ഓടിയ തൊഴിലാളികള്‍ക്ക് കിട്ടയത് ‘കട്ട തേപ്പ്’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 8, 2026, 05:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എല്ലാംകൊണ്ടും സംതൃപ്തരായ KSRTC തൊഴിലാളികള്‍ പറയുന്ന ഒരുകാര്യം ഇവിടെ പറയാതെ പോകാനാവില്ല. KSRTCയുടെ ഒരു ദിവ
സത്തെ കളക്ഷന്‍ റെക്കോര്‍ഡ് ചരിത്രത്തില്‍ എഴുതി ചേര്‍ത്തതിന്റെ ക്രെഡിറ്റും മൈലേജുമെല്ലാം ഗതാഗതമന്ത്രിയും എംഡിയുമൊക്കെ കേക്കു മുറിച്ചും, ലഡ്ഡു കൊടുത്തും, പൊന്നാട ചാര്‍ത്തിയുമൊക്കെ ആഘോഷിച്ച് പബ്ലിസിറ്റി നേടിയതില്‍ സന്തോഷം. പക്ഷെ, ഈ നേട്ടത്തിലെത്താന്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നെട്ടോട്ടമോടിയ KSRTCയിലെ തൊഴിലാളികള്‍ക്ക് എന്താണ് ആഘോഷിക്കാനുള്ളത്. ആരാണ് അവര്‍ക്ക് മധുരം നല്‍കാനുണ്ടായിരുന്നത്. ചീഫ് ഓഫീസിലെ കുളിര്‍മയില്‍ ഇരുന്ന് അശ്രാന്തം പരിശ്രമിച്ചും, മന്ത്രി ഓഫീസില്‍ തലകുത്തി നിന്ന് ബസ് ഓടിച്ചും നേടിയതല്ല, ഈ കളക്ഷന്‍ റെക്കോര്‍ഡ് എന്ന് മനസ്സിലാക്കാന്‍ സെക്രട്ടേറിയറ്റിന്റെ നടയില്‍ നിന്നും പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.

ഷെഡ്യൂളുകള്‍ കൃത്യമായി ഓടിയും, ശബരിമല സ്‌പെഷ്യല്‍ ഇരുട്ടുവെളുക്കുവോളം ഓടിച്ചുമൊക്കെ തൊഴിലാളികള്‍ എത്തിച്ചതാണ് ഈ റെക്കോര്‍ഡ്. അവര്‍ക്ക് മന്ത്രിവക അഭിനന്ദനവും, ഒപ്പം ആനുകൂല്യം നല്‍കില്ലെന്ന വലിയ വാഗ്ദാനവുമാണ് കിട്ടിയിരിക്കുന്നത്. അതായത്, ഇപ്പോഴത്തെ റെക്കോര്‍ഡ് കളക്ഷന്‍ ക്രെഡിറ്റ്, കേരളാ കോണ്‍ഗ്രസ (ബി) വിപ്ലവത്തിന്റെ ഭാഗമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണെന്ന് വ്യക്തം. അതിനു വേണ്ടി വളഞ്ഞ വഴിയേ പോയോ എന്നും തൊഴിലാളികള്‍ക്ക് സംശയമുണ്ട്. ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിയുടെ കളക്ഷന്‍ രണ്ടു ദിവസം KSRTC വാങ്ങാതിരുന്നുവെന്നും ആക്ഷേപമുണ്ട്. ഇത് ശരിയണോ എന്ന് അറിയാണമെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിയുടെ കളക്ഷനും, ഷെഡ്യൂള്‍ ഡ്യൂട്ടിയുടെ കളക്ഷനും പരിശോധിക്കേണ്ടതുണ്ട്.

ടിക്കറ്റ് വരുമാനം 12.18 കോടിരൂപ ആണെന്നാണ് പറയുന്നത്. ഇതില്‍ 10 കോടിക്കു താഴെ കളക്ഷന്‍ KSRTCക്ക് കിട്ടുന്നുണ്ട്. അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നുമുണ്ട്. എന്നാല്‍, 10 കോടിക്കു മുകളില്‍ കളക്ഷന്‍ കിട്ടുന്നത്, ഓണം അവധി കഴിഞ്ഞുള്ള ദിവസത്തെ കളക്ഷന്‍, ക്രിസ്മസ് അവധി കഴിഞ്ഞുള്ള ദിവസത്തെ കളക്ഷന്‍, ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിയുടെ കളക്ഷന്‍ എന്നിവയാണ്. ഇത് പരിശോധിച്ചാല്‍ വരുമാനത്തില്‍ ഈ ദിവസങ്ങളില്‍ ഉണ്ടാകുന്ന വര്‍ദ്ധന മനസ്സിലാക്കാനാകും. ഇപ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്ന 12.18 കോടിരൂപയില്‍ 2.18 കോടി ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നുള്ള വരുമാനമാണെന്ന് ജീവനക്കാര്‍ ഉറപ്പിച്ചു പറയുന്നു. കാരണം, പമ്പയില്‍ തന്നെ ഒരു മണിക്കൂറില്‍ 100 സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു എന്നാണ്. അതായത്, ഒരു വിശ്രമവുമില്ലാതെ KSRTC ഓടുന്നു എന്നര്‍ത്ഥം.

ജീവനക്കാര്‍ പട്ടിപ്പണിയെടുക്കുന്നു എന്നും അര്‍ത്ഥമുണ്ട്. ‘നന്നായി പണിയെടുത്താല്‍ ശമ്പളം തരും’. അതില്‍ മാറ്റമില്ല. എന്നാല്‍, ‘പട്ടിപ്പണിയെടുത്താല്‍ ഒന്നാം തീയതി തന്നെ ശമ്പളം തരും’ ഇതാണ് KSRTCയുടെ നിലപാട്. ഇതേ സര്‍ക്കാരിന്റെ ആദ്യ ഗതഗാതമന്ത്രിയും തൊണ്ടി തിരിമറിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജു ചെയ്തത്, ശമ്പളമേ കൊടുക്കാതിരിക്കുകയായിരുന്നു.
എന്നാല്‍, ഓവര്‍ ഡ്രാഫ്‌റ്റെടുത്തെങ്കിലും ശമ്പളം നേരത്തെ കൊടുക്കാന്‍ ഗണേഷ്‌കുമാര്‍ നടത്തുന്നത് പുണ്യ പ്രവൃത്തിയാണെന്നു തോന്നുമെങ്കിലും, തൊഴിലാളികളെ ഇതിന്റെ പേരില്‍  പട്ടിപ്പണിയെടുപ്പിക്കുകയാണ് ചെയ്യുന്നത്. വരുമാനം കൂടിയാലും, കുറഞ്ഞാലും KSRTCയുടെ അവസ്ഥയ്ക്ക് ഒരുമാറ്റവും സംഭവിച്ചിട്ടില്ല എന്നു തന്നെയാണ് മന്ത്രിയും പറയുന്നത്.

ദിവസ വരുമാനം റെക്കോര്‍ഡ് ഇട്ടെന്നു കരുതി KSRTC ലാഭത്തില്‍ അല്ലെന്നും, അതുകൊണ്ട് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രിതന്നെ പറയുന്നുണ്ട്. ശമ്പളമേ കിട്ടാതിരുന്നിടത്തു നിന്ന് ശമ്പളം കൊടുക്കാന്‍ കഴിഞ്ഞുവെന്നതിലാണ് മന്ത്രി ആശ്വാസം കണ്ടെത്തുന്നത്. അതായത്, ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ ടേമിലെ ഗതാഗതമന്ത്രി നല്‍കാത്ത ശമ്പളം, അതേ സര്‍ക്കാരിലെ രണ്ടാമത്തെ ഗതാഗതമന്ത്രി ഓവര്‍ ഡ്രഫ്‌റ്റെടുത്ത് കൊടുത്തു. ഇതുതന്നെ കഴിഞ്ഞ മന്ത്രിക്കും ചെയ്യാമായിരുന്നു. പക്ഷെ, പേടിച്ചിട്ട് റിസ്‌ക്കെടുക്കാന്‍ തയ്യറായില്ല എന്നു മാത്രം. എന്നാല്‍, ഗണേഷ്‌കുമാര്‍ ഇപ്പോഴിത് ചെയ്യാന്‍ കാരണം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ്. കേരളാ കോണ്‍ഗ്രസ് (ബി)യില്‍ മത്സരിക്കാന്‍ യോഗ്യനായ ഏക സ്ഥാനാര്‍ത്ഥി ഗണേഷ്‌കുമാറാണ്. പത്തനാപുരത്തിന്റെ സ്വന്തം ഗണേഷ്. അദ്ദേഹം മത്സരിക്കുകയും ചെയ്യും.

അതുകൊണ്ട് കടമെടുത്ത് KSRTC തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്താല്‍ എന്താ കുഴപ്പം. അടുത്ത മന്ത്രിസഭയല്ലേ ഈ കടഭാരം ചുമക്കേണ്ടത്. അല്ലാതെ KSRTCയെ പ്രവര്‍ത്തന ലാഭത്തിലെത്തിച്ചിട്ടല്ല, ഗണേഷ്‌കുമാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നതെന്ന് മനസ്സിലാക്കണം. അപ്പോഴാണ് ഈ കളക്ഷന്‍ റെക്കോര്‍ഡിന്റെ പേരിലുള്ള കേക്ക് മുറിക്കലും ലഡ്ഡു വിതരണം ചെയ്യലും മാധ്യമ കൂടിക്കാഴ്ചയും വലിയൊരു നാടകമാണെന്ന് തിരിച്ചറിയുന്നത്. എങ്കിലും അനിശ്ചിതത്വത്തിലായിരുന്ന ശമ്പളം, കൊടുത്തതു വഴി KSRTCയിലെ ജീവനക്കാരുടെ ആ വിഷമത്തിന് പരിഹാരം കാണാനായി എന്നത് ആശ്വാസം തന്നെയാണ്. ഈ ആശ്വാസത്തില്‍ പിടിച്ചാണ് തൊഴിലാളികളുടെ ഡി.എ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങള്‍ നല്‍കില്ല എന്ന് ഉറപ്പിച്ചു ഗണേഷ്‌കുമാറിന് പറയാനുള്ള ധൈര്യം കൈവന്നത്. ഇതൊന്നും കൊടുത്തില്ലെങ്കിലും ജീവനക്കാരെല്ലാം സംതൃപ്തരാണ് എന്നും മന്ത്രിക്ക് നന്നായറിയാം.

കേരളാ കോണ്‍ഗ്രസ് (ബി)ക്കു വേണ്ടി അഹോരാത്രം പണിയെടുത്ത് റെക്കോര്‍ഡുകള്‍ തിരുത്തുന്ന KSRTC ജീവനക്കാരേ നിങ്ങള്‍ നടത്തുന്നത് വലിയ വിപ്ലവമാണ്. മന്ത്രിയുടെ കസേര വീണ്ടും ഉറപ്പിക്കാനുള്ള വിപ്ലവം. ഇവിടെ ആരും നിങ്ങളെ അഭിനന്ദിക്കാനോ, ലഡ്ഡു മുറിച്ച് വായില്‍ വെച്ചു തരാനോ, കേക്ക് മുറിച്ച് സന്തോഷം പങ്കിടാനോ വരില്ലെന്നുറപ്പാണ്. നിങ്ങള്‍ എല്ലു മുറിയെ പണിയെടുത്തു കൊണ്ടേ ഇരിക്കുക. ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഇല്ലെങ്കില്‍ ഇടതുപക്ഷ പാര്‍ട്ടിക്കോ ഘടകകക്ഷയായ കേരളാ കോണ്‍ഗ്ര(ബി)ക്കോ എന്തു പ്രസക്തി. നിങ്ങള്‍ക്കു വേണ്ടി മന്ത്രിയും എംഡിയും കേക്കും ലഡ്ഡുവും കഴിച്ചും മുറിച്ചും ആഘോഷിക്കുന്നുണ്ട്. ആനുകൂല്യങ്ങള്‍ കിട്ടില്ലെന്നുറപ്പാക്കിക്കൊണ്ടുള്ള മന്ത്രിയുടെ വചനങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം പകരുന്നില്ലെങ്കിലും ശമ്പളം തരുന്നുണ്ടല്ലോ എന്ന മഹദ് വചനം കേട്ട് പുളകിതരാവുകയാണ് വേണ്ടത്.

ReadAlso:

മോദിയും വേദിയും പിന്നെ ആര്‍. ശ്രീലേഖയും ?: ഡി.ജി.പിയില്‍ നിന്നു പുറത്തു വന്നിട്ടില്ലെന്ന് പ്രതികരണം; തലവേദനയാകുമോ എന്ന് ബി.ജെ.പി ?

നടി ശാരദയ്ക്കല്ലാതെ മറ്റാര്‍ക്ക് ?: ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം അര്‍ഹിക്കുന്ന കരങ്ങളില്‍ ഭദ്രമാകുന്നു

“ഇനി ഞാനില്ല പക്ഷെ, എന്നിലൂടെ അവര്‍ ആ അഞ്ചുപേര്‍ ഉണ്ടാകും ഈ ഭൂമിയില്‍”: എന്ന് അയോന മോന്‍സണ്‍

സംരക്ഷണ നിയമങ്ങൾ പ്രതികാരത്തിനുള്ള ആയുധമാകുമ്പോൾ: കലാധരന്റെ കുടുംബം പോലെ ഇനിയെത്ര കുടുംബങ്ങൾ ബലിയാടാകും?

KSRTCയുടെ വരുമാനം കൂടീലേ, എങ്ങനാ ആനുകൂല്യങ്ങളെല്ലാം കൊടുക്കുമോ ?: കാളയെപ്പോലെ പണിയെടുപ്പിച്ച് കോടികള്‍ ഉണ്ടാക്കിയാല്‍പ്പോര ?; ക്രിസ്മസും പുതു വര്‍ഷവും ശോകമാകുമോ ?

content high lights; Satisfied KSRTC workers: “May the K.K.O.B revolution win”: Minister and MD celebrated by giving sweets to everyone; Workers who worked hard to achieve the achievement got ‘Katta Theppu’

Tags: എല്ലാവര്‍ക്കും മധുരം നല്‍കി മന്ത്രിയും എം.ഡിയും ആഘോഷിച്ചുKSRTCനേട്ടം കൈവരിക്കാന്‍ നെട്ടോട്ടം ഓടിയ തൊഴിലാളികള്‍ക്ക് കിട്ടയത് 'കട്ട തേപ്പ്'KERALA CONGRESS BANWESHANAM NEWSKSRTC MD PRAMOJ SANKARKSRTC MINISTER KB GANESH KUMARBALAKRISHNA PILLAISABARIMALA SPEACIAL DUTYRECORD COLLECTION KSRTCസംതൃപ്ത KSRTC തൊഴിലാളികളേ "കേ.കോ.ബി വിപ്ലവം ജയിക്കട്ടെ"

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies