തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ ഇടതുമുന്നണി ഇന്ന് യോഗം ചേരുന്നു. മുന്നണിയിലെ പ്രധാന കക്ഷികൾക്കിടയിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ ചർച്ചകൾ നിർണ്ണായകമാണ്.
ഓരോ പാർട്ടികളും റിപ്പോർട്ട് അവതരിപ്പിക്കും. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎമ്മും ഭരണവിരുദ്ധ വികാരമാണ് തിരിച്ചടിക്ക് കാരണമായതെന്ന് സിപിഐയും വിലയിരുത്തുന്നു. ശബരിമല സ്വർണക്കൊള്ളയുണ്ടാക്കിയ ആഘാതം സംബന്ധിച്ചും മുന്നണിയിലെ പ്രധാന പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായമാണ്.
ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കേട്ട ശേഷം ഭാഗം മുന്നണി നേതൃത്വം പരാജയ കാരണമെന്തെന്ന് വിലയിരുത്തുക. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പ്രാഥമിക ചർച്ചയും ഇന്നത്തെ യോഗത്തിൽ നടന്നേക്കും.
അതേസമയം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരും.എൽഡിഎഫ് ജാഥകളും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമാണ് യോഗത്തിൻറെ മുഖ്യ അജണ്ട.
















