റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ സാമ്പത്തികമായി ഞെരുക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ അടുത്തയാഴ്ച അമേരിക്കൻ സെനറ്റിൽ അവതരിപ്പിക്കും. അമേരിക്കൻ പ്രസിഡന്റ് ബില്ലിന് അവതരണ അനുമതി നൽകിയതായി റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം സമൂഹമാധ്യമപോസ്റ്റിൽ വ്യക്തമാക്കി.
റഷ്യയിൽ നിന്നും യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്കുമേലും ഉപരോധമുണ്ടാകുമെന്ന് ബില്ലിൽ നിർദ്ദേശിച്ചിട്ടുണ്ട്. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബിൽ.
അതേസമയം ഗ്രീൻലൻഡിനെ അമേരിക്കയിലേക്ക് കൂട്ടിച്ചേർക്കാനും നടപടി തുടങ്ങി. ഗ്രീൻലണ്ടിലെ ജനതയ്ക്ക് പതിനായിരം ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ ഒറ്റത്തവണ പേയ്‌മെന്റായി നൽകാനാണ് നീക്കം.
ഗ്രീൻലണ്ടിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അമേരിക്കൻ നടപടിയെ പ്രതിരോധിക്കുമെന്നും ഗ്രീൻലണ്ട് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ വ്യക്തമാക്കി. അമേരിക്ക ഗ്രീൻലണ്ട് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സൈനികമായി നേരിടുമെന്ന് ഡെന്മാർക്ക് പ്രതിരോധമന്ത്രാലയം അറിയിച്ചു.
















