സിനിമ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവും ആയ വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയായ ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. U/A സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇതിനിടക്ക് ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് നൽകിയ കത്ത് ഹൈക്കോടതി റദ്ദാക്കി. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയത് ആരാധകർക്കിടയിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.
















