ഈ വർഷത്തെ മികച്ച സിനിമ ഓസ്കാർ നോമിനേഷൻ നാമനിർദേശപട്ടികയിൽ രണ്ട് ഇന്ത്യൻ സിനിമ ഇടം പിടിച്ചിരിക്കുകയാണ്. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: എ ലെജന്റ് ചാപ്റ്റർ- 1’, അനുപം ഖേറിന്റെ ‘തൻവി ദ ഗ്രേറ്റ്’ എന്നീ സിനിമകളാണ് ഓസ്കർ പുരസ്കാരത്തിന്റെ നാമനിർദേശപട്ടികയിൽ ഇടം പിടിച്ചത്. ജനുവരി 22-നാണ് 98-ാമത് അക്കാദമി അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുക.
ജനറൽ എൻട്രിക്ക് വേണ്ട യോഗ്യതകൾക്ക് പുറമേയുള്ള അധിക യോഗ്യതകൾ കൂടി ഈ സിനിമകൾ നേടിയിട്ടുണ്ട്. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് 201 സിനിമകളുടെ പട്ടിക പുറത്തുവിട്ടത്.
അക്കാദമി നിർദേശിക്കുന്ന നാല് യോഗ്യതകൾ നേടുന്ന സിനിമകളെയാണ് ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുക. ഇത്തരത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതോടെയാണ് കാന്താരയുടെ ഒന്നാം ഭാഗവും, തൻവി ദ ഗ്രേറ്റ് എന്ന സിനിമയും ഓസ്കറിനായുള്ള മത്സരത്തിനിറങ്ങിയത്.
















