മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ പ്രതിഫലം നൽകുന്നതായി കാണിച്ച് മലബാർ ഡിസ്റ്റലറീസ് എംഡി പത്രക്കുറിപ്പ് ഇറക്കിയ സംഭവത്തില്‍ ബെവ്‌കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി.
കേരള അബ്കാരി നിയമം 55H, ഇന്ത്യൻ ഭരണഘടന അനുച്ഛേദം 47 എന്നിവയുടെ ലംഘനമാണ് ഇതിലൂടെ നടന്നതെന്നും മദ്യത്തിനും മയക്കുമരുന്നിനും ഒക്കെ പ്രോത്സാഹനം നൽകുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത് എന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ശ്രീ ചിന്തു കുര്യൻ ജോയ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി ഉണ്ടായത്.
ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് അടക്കമുള്ള രണ്ടംഗ ബെഞ്ച് ഹർജിയിൽ വിശദീകരണം ബോധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
















