കൊച്ചി: കേരളത്തിലെ പ്രമുഖ ആഭരണ സ്ഥാപനമായ ചുങ്കത്ത് ജ്വല്ലറി ‘കമ്മൽ ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു. എറണാകുളം ചുങ്കത്ത് ജ്വല്ലറിയിൽ ജനുവരി 10 മുതൽ 18 വരെ നടക്കുന്ന ഫെസ്റ്റിൽ വ്യത്യസ്ത ഡിസൈനുകളിലുള്ള ആകർഷകമായ കമ്മൽ കളക്ഷനുകൾ പ്രിയ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
പതിനായിരത്തിൽപരം ലോകോത്തര ഡിസൈനുകളിലും ട്രെൻഡി പാറ്റേണുകളിലും ഒരുക്കിയിരിക്കുന്ന കമ്മൽ ഫെസ്റ്റിൽ നിന്നും കമ്മലുകൾ വാങ്ങുന്നവർക്ക് സൗജന്യമായി മൂക്ക്, കാത് എന്നിവ കുത്തിക്കൊടുക്കുകയും ചെയ്യുന്നു. നറുക്കെടുപ്പിലൂടെ ഒരു വിജയിക്ക് ഫോർട്ട് കൊച്ചിയിലുള്ള നേപ്പിൾ ഹെറിറ്റേജ് റിസോർട്ടിൽ ഒരു ദിവസത്തെ താമസവും ബിനാലെ ഹിസ്റ്ററിലേക്കുള്ള പ്രവേശന ടിക്കറ്റും നേടാം. കമ്മൽ ഫെസ്റ്റിൽ എക്സ്ചേഞ്ച് ലഭ്യമാണ്.
എറണാകുളം ചുങ്കത്ത് ജ്വല്ലറിയിൽ ആണ് ഓഫർ നടക്കുന്നത്. 1914 മുതൽ വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പ്രതീകമായ ചുങ്കത്ത് ജ്വല്ലറി കമ്മൽ ഫെസ്റ്റിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
















