തമിഴ് സൂപ്പർസ്റ്റാർ വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നതോടെ താരത്തിന്റെ വ്യക്തി ജീവിതത്തെ ചുറ്റിപറ്റി നിരവധി വാർത്തകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതിലൊന്നാണ് സംഗീത-വിജയ് ഡിവോഴ്സ് അഭ്യൂഹം. ഇരുവരും വേർപിരിഞ്ഞെന്നും അതിന് കാരണം നടി തൃഷ ആണെന്നുമായിരുന്നു ഉയർന്നുവന്ന പ്രചരണം.

ഇടയ്ക്കൊരു അഭിമുഖത്തിൽ സംഗീതയെ കുറിച്ചുള്ള ചോദ്യത്തിന് വിജയിയുടെ പിതാവ് ഒഴിഞ്ഞ് മാറിയതും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. വിജയിയുടെ വിടവാങ്ങൽ സിനിമയായ ജനനായകന്റ ഓഡിയോ ലോഞ്ചിൽ സംഗീത പങ്കെടുക്കാത്തതുമെല്ലാം ഇപ്പോൾ ചർച്ചയായിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടിവികെ പ്രവർത്തകനും സിനിമാ മേഖലയുമായി ബന്ധപ്പെട്ടയാളുമായ കാമേഷ്.

“വിജയ് അണ്ണനും സംഗീത അക്കാവും തമ്മിൽ യാതൊരുവിധ പ്രശ്നവും ഇല്ല. ഇവരുടെ മകൾ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്. യുഎസിൽ മകൾക്കൊപ്പമാണ് സംഗീതയുള്ളത്. അതാണ് യാഥാർത്ഥ്യം. ഒരു പെൺകുട്ടി വെളിനാട്ടിൽ പഠിക്കാൻ പോകുമ്പോൾ ഒരു കരുതൽ വേണം. അവിടെ ഇവിടത്തെ പോലെ ജോലിക്ക് നമുക്ക് ആളുകളെ ആക്കാൻ പറ്റില്ല. തന്റെ മകളെ നോക്കാനായി അവരും അമേരിക്കയിലേക്ക് പോയി. അതാണ് യാഥാർത്ഥ്യം. അല്ലാതെ വിജയ് അണ്ണനും അക്കാവും തമ്മിൽ ഒരു പ്രശ്നവുമില്ല”, എന്നാണ് കാമേഷ് പറഞ്ഞത്. ഒരു തമിഴ് യൂട്യൂബ് ചാനലിനോട് ആയിരുന്നു ഇയാളുടെ പ്രതികരണം.

1999ലാണ് സംഗീതയും വിജയിയും തമ്മിൽ വിവാഹിതരാകുന്നത്. വിജയിയുടെ കടുത്ത ആരാധികമാരിൽ ഒരാളായിരുന്നു സംഗീത. ഒരിക്കൽ വിജയിയെ കാണാൻ വരികയും ഇരുവർക്കും ഇടയിൽ ഒരു സ്പാർക്ക് വീഴുകയുമായിരുന്നു. ഒടുവിൽ വീട്ടുകാരുടെ ഇഷ്ടപ്രകാരം സംഗീതയുമായി വിജയ് വിവാഹിതനാകുകയായിരുന്നു. ശ്രീലങ്കന്‍ സ്വദേശിനിയാണ് സംഗീത.
















