സമാധാന നൊബേൽ ജേതാവും വെനസ്വേലയിലെ പ്രമുഖ പ്രതിപക്ഷ നേതാവുമായ മരിയ കൊരീന മച്ചാഡോയുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മച്ചാഡോ താനുമായി പങ്കിടാൻ ആഗ്രഹിക്കുന്നതായി പറയുന്ന സമാധാന നൊബേൽ പുരസ്കാരം സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. മച്ചാഡോ അടുത്ത ആഴ്ച യുഎസ് സന്ദർശിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും നൊബേൽ പുരസ്കാരം സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് പറഞ്ഞു.
കൂടിക്കാഴ്ചയെ കുറിച്ച് മരിയ കൊരീന മച്ചാഡോയുടെ ഓഫിസ് സ്ഥിരീകരിച്ചില്ല. കൂടിക്കാഴ്ചയെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിടാൻ വൈറ്റ് ഹൗസും തയാറായിട്ടില്ല. തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർക്ക് സമർപ്പിക്കുന്നതായി മരിയ കൊറിന മചാഡോ പറഞ്ഞിരുന്നു.
















