ഇന്ത്യയിലേക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ തയാറാണെന്ന് യുഎസ്. എന്നാൽ പുതിയതായി കൊണ്ടുവരുന്ന യുഎസ് നിയന്ത്രിത ചട്ടങ്ങൾ അനുസരിച്ചായിരിക്കും വ്യാപാരമെന്ന് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായാണ് റിപ്പോർട്ട്.
ഇന്ത്യയുടെ വിപുലമായതും വർധിച്ചുവരുന്നതുമായ ഊർജ ആവശ്യങ്ങൾ കണക്കിലെടുത്ത് വെനസ്വേലൻ ക്രൂഡ് വാങ്ങുന്നത് പുനരാരംഭിക്കുന്നത് അനുവദിക്കാൻ യുഎസ് തയ്യാറാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് വിഷയത്തിൽ ചർച്ച പുരോഗമിക്കുകയാണെന്ന് അവർ അറിയിച്ചത്.
യുഎസ് വെനസ്വേലൻ എണ്ണയുടെ വിപണനം പുനരാരംഭിക്കുകയാണെന്നും എന്നാൽ കർശനമായി നിയന്ത്രിത ഘടനയിൽ മാത്രമായിരിക്കുമെന്ന് ഫോക്സ് ബിസിനസ്സിന് നൽകിയ അഭിമുഖത്തിൽ യുഎസ് ഊർജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് പറഞ്ഞു. യുഎസ് ഗവൺമെന്റ് എണ്ണ വിപണനം ചെയ്യുമെന്നും റൈറ്റ് കൂട്ടിച്ചേർത്തു.
















