ഞരമ്പു രോഗികള്‍ മുതല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വരെ ചെയ്യുന്ന കുറ്റവാളികള്‍ സമൂഹത്തില്‍ ഇരുട്ടിന്റെ മറവിലും പകല്‍ മാന്യന്‍മാരുമായി വിലസുന്ന ഇടമായി മലയാളക്കര മാറിക്കഴിഞ്ഞിട്ടുണ്ട്. പോലീസിന്റെ ക്രൈം റക്കോര്‍ഡ്‌സില്‍ മൃഗീയമായ ലൈംഗീക കുറ്റകൃത്യങ്ങള്‍ നടത്തിയുള്ള കൊലപാതകങ്ങളാണ് കൂടുതലും. എന്നാല്‍, ഇതില്‍ നിന്നൊക്കെ വഴിമാറി നടക്കുന്ന ചില ക്രിമിനലുകളുണ്ട്. ഇവരെ ക്രിമിനലുകള്‍ എന്നതിനേക്കാള്‍ ലൈംഗിക വൈകൃത മനോരോഗകള്‍ എന്നു തന്നെ പറയേണ്ടി വരും. ഇത്തരക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കൊപ്പം തന്നെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലാതായിക്കഴിഞ്ഞു. വടക്കന്‍ കേരളത്തിലെ ജില്ലകളിലാണ് ഇത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു വേണ്ടി പണം മുടക്കുന്നവരും, സ്‌നേഹം നടിക്കുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്കു വേണ്ടിയുള്ള ആപ്ലിക്കേഷനുകള്‍ മൊബൈസില്‍ ലഭ്യമാണ്. ഡേറ്റിംഗ് ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരക്കാര്‍ ആപ്ലിക്കേന്‍ വഴി ആളെ കണ്ടെത്തുന്നത്. ആണ്‍ കുട്ടികളെ കണ്ടെത്താന്‍ വേണ്ടിയും അവരെ പണം കൊടുത്തും, ഭീഷണിപ്പെടുത്തിയുമൊക്കെ വരുതിയില്‍ നിര്‍ത്തിയുമാണ് ലൈംഗിക ബന്ധത്തിന് വഴി തുറക്കുന്നത്. ഇവരുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുന്നത് നിരവധി വാഗ്ദാനങ്ങളും പണവുമാണ്. ഇതിലൂടെ അവരുടെ ഇടത്തേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് ലൈംഗിക ബന്ധം നടത്തുകയും ചെയ്യുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രധാന കണ്ണികള്‍ ഉള്ളത്.
എന്നാല്‍, ഈ ജില്ലകളില്‍ മാത്രം ഒതുങ്ങുന്നതല്ല, ഇവരുടെ നെറ്റ് വര്‍ക്ക്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഇഴര്‍ക്കു കണ്ണികളുണ്ട്. പണത്തിനു വേണ്ടിയും, സുഖത്തിനു വേണ്ടിയും ഇവര്‍ ഇന്റര്‍നെറ്റില്‍ വലവിരിച്ചിരിപ്പുണ്ട്. മനോരമയുടെ അന്വേഷണത്തില്‍ ഈ നെറ്റ് വര്‍ക്കിന്റെ ഒരു ചെറു ഭാഗം മാത്രമാണ് കണ്ടതെങ്കില്‍, ഇതിലും എത്രയോ വലിയ സംഭവങ്ങള്‍ ആരുമറിയാതെ നടക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളെയും ഇതിനായി ഉപയോഗിക്കുന്നവര്‍ കുറവല്ല. വിദേശത്തേക്ക് ജോലിക്കായും, ബിസിനസ്സിനായുമൊക്കെ വിസയെടുത്ത് പറഞ്ഞു വിടുന്നവരെയും ഇത്തരം ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വിവരങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍, അതൊക്കെ നേരിട്ടുള്ള ഇടപെടലുകളും ഇടപാടുകളുമായിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. കാലം മാറിയപ്പോള്‍, എ.ഐ സാങ്കേതിക വിദ്യയും ഇതിനായി ഉപയോഗിക്കാന്‍ പ്രാപ്തമായപ്പോള്‍ ഡേറ്റിംഗ് ആപ്പിലൂടെ പിള്ളാരെ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. ഇത് ആവശ്യക്കാരെയും, ഇരയെയും കണ്ടെത്താന്‍ കൂടുതല്‍ എളുപ്പമാക്കി. കാസര്‍ഗോഡുള്ള ഒരു ആണ്‍കുട്ടിയെ ഡേറ്റിംഗ് ആപ്പു വഴി പരിചയപ്പെട്ട് നിരവധി പേര്‍ ലൈംഗികമായി ഉപയോഗിച്ചതിന്റെ വിവരങ്ങള്‍ അന്വേഷിച്ചിറങ്ങിയതോടെയാണ് മനോരമ ന്യൂസിന് ഈ മാഫിയയുടെ വഴികള്‍ മനസ്സിലായത്. ഗേ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രൈന്റര്‍ ഡേറ്റിംഗ് ആപ്പു വഴിയാണ് ചൂഷണം. ജി.ആര്‍. എന്ന ചുരുക്കപ്പേരിലാണ് ചെറുപ്പക്കാരില്‍ അറിയപ്പെടുന്നത്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ ബന്ധപ്പെടുന്നവരുമായി ആദ്യം പരിചയം സ്ഥാപിക്കും.
പിന്നാലെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കും. ശേഷം പണം വാഗ്ദാനം ചെയ്യും. അതിനും വഴങ്ങിയില്ലെങ്കില്‍ ചെറിയ ഭീഷണിയുടെ സ്വരം ഉപയോഗിക്കും. ആപ്ലിക്കേഷനില്‍ എത്തേണ്ട താമസം അപ്പോള്‍ വിളിയെത്തും. ആയിരം രൂപ മുതല്‍ വാഗ്ദാനം തുടങ്ങും. 17 വയസ്സു മുതല്‍ 22 വയസ്സു വരെയുള്ള ആണ്‍കുട്ടികളെയാണ് ചിലര്‍ക്ക് താല്‍പ്പര്യം. പ്രായം അനുസരിച്ച് പണത്തിന്റെ വലിപ്പവും കൂട്ടും. ഇതാണ് നടക്കുന്നത്. വലയില്‍ വീഴ്ത്തിക്കഴിഞ്ഞാല്‍ ലൈംഗിക ബന്ധത്തിലൂടെ അടിമയാക്കും. പിന്നെ, ഇവരെ ലഹരി എത്തിക്കുന്നതിനുള്ള കണ്ണിയാക്കും. ക്യാരിയര്‍മാരായി മാറുന്ന ഇത്തരം കുട്ടികള്‍ പിന്നീട് ലൈംഗിക വൈകൃതങ്ങളുടെ കൂടാരമായി മാറും. ഇവരിലൂടെ മറ്രു ആണ്‍കുട്ടികളെ വലയിടാനും മാഫിയകള്‍ക്ക് സാധിക്കും.
കോഡ് ഭാഷയിലാണ് ഇവരുടെ ആശയ വിനിമയം. ബോട്ടം എന്നാല്‍, ലൈംഗിക ബന്ധത്തിന് വിധേയരാകുന്ന ആള്‍. ടോപ്പ് എന്നാല്‍, ലൈംഗികമായി ഉപയോഗിക്കുന്ന ആള്‍, വേഴ്‌സ് എന്നാല്‍, രണ്ടിനും പറ്റും എന്നാണ് അര്‍ത്ഥം. സൈഡ് എന്നാല്‍, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ഒഴികെ മറ്റെല്ലാ വിധ പരിപാടികള്‍ക്കും സമ്മതം എന്നാണ്. മൊബൈല്‍ ആല്പിക്കേഷനുകളില്‍ ഡേറ്റിംഗ് ആപ്പുകള്‍ നിയന്ത്രിക്കുന്നതില്‍ പരിമിതികളുണ്ടെംങ്കിലും ഇത്തരം ചൂഷണങ്ങള്‍ നിര്‍ത്തേണ്ടതാണ് എന്നതാണ് മനസ്സിലാക്കേണ്ടത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ഡേറ്റ് ആപ്പുകള്‍ വലവിരിച്ചിരിക്കുന്നത്. പണം നല്‍കാനും, മയക്കുമരുന്നുകള്‍ നല്‍കാനും അവര്‍ നല്‍കാന്‍ തയ്യാറാകും. അത്തരം ആള്‍ക്കാരെ തിരിച്ചറിഞ്ഞ് നടപടികള്‍ എടുക്കണം.
CONTENT HIGH LIGHTS; ; The gang that ‘makes dust’ through the ‘Grinder Dating’ app is rampant?: The network of mafia using boys for sexual abuse is strong; Code languages for the abuse methods
















