ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ബിഗ് ബോസ് മുൻ താരം റോബിൻ രാധാകൃഷ്ണൻ. തനിക്ക് ബിജെപിയെ ഇഷ്ടമാണെന്നും തന്റെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും റോബിൻ രാധാകൃഷ്ണൻ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ഞാന്‍ ആരെ ഇഷ്ടപ്പെടണം, പിന്തുണക്കണം എന്നതെല്ലാം വ്യക്തിപരമായ കാര്യമാണ്. റോബിന്‍ സംഘിയാണ്, ചാണകമാണ്, ചാണകത്തില്‍ ചവിട്ടിയെന്നെല്ലാം ഒരുപാട് പേര് പറയുന്നതുകണ്ടു. വ്യക്തിപരമായ ഇഷ്ടമാണ്. എനിക്ക് ബിജെപിയില്‍ അംഗത്വമില്ല. ബിജെപിയെയും നരേന്ദ്രമോദിയെയും എനിക്ക് ഇഷ്ടമാണ്. ലോകത്തിലെ ശക്തരായ നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. പ്രചോദനമാണ്. ഞാനൊരു സംഘിയാണെന്ന് അഭിമാനത്തോടെ പറയുന്നു. നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാന്‍ വരുന്നില്ലല്ലോ- റോബിന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്നതെല്ലാം ശരിയാണോയെന്നും റോബിന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. ബിജെപിയെ എന്തിനാണ് ഇങ്ങനെ പുച്ഛിക്കുന്നത്. ആരെയും അടിച്ചമര്‍ത്തി ഉയരാനാവില്ല. കേരളം ബിജെപി ഭരിച്ചാലോയെന്ന പേടിയാണ് നിങ്ങള്‍ക്ക്. അത് സംഭവിക്കും. അതിനുവേണ്ടത് നിങ്ങള്‍ തന്നെ ചെയ്യും എന്നും റോബിന്‍ പറയുന്നു. നിങ്ങള്‍ ഭീഷണിപ്പെടുത്തിയിട്ട് താന്‍ പേടിച്ചുപോയെന്ന് വിചാരിച്ചോയെന്നും റോബിന്‍ ചോദിച്ചു. തനിക്കൊരു പഴയകാലമുണ്ടായിരുന്നു. ഇപ്പോള്‍ കുറച്ച് നന്നായി ജീവിക്കുന്നുവെന്നേയുള്ളൂ. ഒരാളിന്റെ ഇഷ്ടത്തെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ വരേണ്ട. നരേന്ദ്രമോദിയെയും അമിത് ഷായേയും രാജീവ് ചന്ദ്രശേഖറിനെയും കെ സുരേന്ദ്രനെയും തനിക്ക് ഇഷ്ടമാണെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.
















