ഒഡീഷയിലെ തിയേറ്ററിൽ ‘ദി രാജാ സാബ്’ എന്ന സിനിമയുടെ പ്രദർശനത്തിനിടെ തീപ്പിടിത്തം. പ്രഭാസ് ആരാധകർ തിയേറ്ററിൽ ആരതി ഒഴിഞ്ഞും പടക്കം പൊട്ടിച്ചും ആഘോഷിച്ചതിനു പിന്നാലെയാണ് തീപ്പിടിത്തം ഉണ്ടായത്. ഒഡീഷയിലെ റായഗദ്ദ അശോക ടോക്കീസിലാണ് സംഭവം.
ആരതി ഉഴിയാനുള്ള താലവുമായിട്ടായിരുന്നു ആരാധകർ തിയേറ്ററിലെത്തിയത്. ചിത്രത്തിലെ പ്രഭാസിന്റെ എൻട്രിക്കിടെ ചെറുപടക്കങ്ങളും ആരാധകർ പൊട്ടിച്ചു. ഇതോടെയാണ് തിയേറ്ററിനുള്ളിൽ തീപ്പിടിത്തമുണ്ടായത്. ആരാധകർ തന്നെ ഇത് കെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സ്‌ക്രീനിന്റെ തൊട്ടുമുമ്പിലാണ് തീപ്പിടിത്തമുണ്ടായത്. ഭയന്നുപോയ പ്രേക്ഷകർ പലരും തിയേറ്ററിനുള്ളിൽനിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രഭാസിന്റെ ഹൊറർ- ഫാന്റസി ചിത്രമായ ‘ദ രാജാസാബ്’ വെള്ളിയാഴ്ചയാണ് തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിൽ മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് നായികമാർ.
Fire broke out in the Ashok Talkies Hall in Rayagada
South superstar #Prabhas' film was playing in the hall
Incident during Prabhas' entry in the cinema
During Prabhas' entry, fans shouted and threw arrows in front of the screen.#Rayagada #FireIncinemahall #Odisha pic.twitter.com/88Nhh5ysDY— Siraj Noorani (@sirajnoorani) January 10, 2026
















