Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

സഞ്ചാരികളുടെ പറുദീസ; ട്രെക്കിങ്ങും സ്‌കീയിങ്ങും ആസ്വദിക്കാൻ ഹിമാലയം വിട്ടോ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 12, 2026, 04:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യാത്രാപ്രേമികളുടെ പറുദീസയാണ് ഹിമാചൽ പ്രദേശ്. മഞ്ഞുമൂടിയ താഴ്വരകളും മനോഹരമായ പ്രകൃതിയ്ക്കുമൊപ്പം ട്രെക്കിങ് കൂടിയാകുമ്പോൾ സഞ്ചാരികൾക്ക് പ്രിയമേകും. ഷിംല, മണാലി, ധർമശാല, കുളു തുടങ്ങിയ ഇടങ്ങൾ ഹിമാചൽ പ്രദേശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ശാന്തവും സുന്ദരവുമായ പ്രകൃതി ആസ്വദിച്ച് ട്രെക്കിങ്ങും സാഹസിക പ്രവർത്തനങ്ങളും സ്‌കീയിങ്ങും പാരാഗ്ലൈഡിങ്ങുമൊക്കെ ആസ്വദിക്കാൻ സാധിക്കുന്ന ഹിമാചലിലെ മറ്റിടങ്ങൾ പരിചയപ്പെടാം.

ജിബി,തീർഥൻ വാലി

പച്ചപ്പു നിറഞ്ഞ വനങ്ങൾക്കിടയിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട ‘കുഗ്രാമം’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ജിബി, പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും വിശ്രമിക്കാനും അനുയോജ്യമായയിടമാണ്. ഇടതൂർന്ന പൈൻ വനങ്ങൾ, ശാന്തമായ ശുദ്ധജല തടാകങ്ങൾ, മനോഹരമായ ക്ഷേത്രങ്ങൾ എന്നിവ ഇവിടെയുണ്ട്; താമസിക്കാൻ സുഖപ്രദമായ വിക്ടോറിയൻ ശൈലിയിലുള്ള കോട്ടേജുകളും. ശുദ്ധ വായുവും ശ്വസിച്ച്, പ്രകൃതി സമ്മാനിക്കുന്ന ശബ്ദങ്ങളുടെ മാന്ത്രികതയിൽ അവധി ആഘോഷിക്കാൻ ഈ ഗ്രാമം തിരഞ്ഞെടുക്കാം.

റസോൾ

ഹിമാലയത്തിലെ പാർവതി താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന റസോൾ ശരിക്കുമൊരു മാന്ത്രിക ഗ്രാമമാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 10,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, വളരെ ഒറ്റപ്പെട്ട് നിൽക്കുന്ന റാസോൾ, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ അതിശയകരമായ കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു മനോഹര സ്ഥലമാണ്.

കൽപ

സത്‌ലജ് നദീതടത്തിലെ കിന്നൗറിലെ പ്രധാന ഗ്രാമമായ കൽപ, അതിസുന്ദരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. മനോഹരമായ നിരവധി ക്ഷേത്രങ്ങൾക്കും മൊണാസ്ട്രികൾക്കും പേരുകേട്ട ഈ പട്ടണം ആപ്പിൾ തോട്ടങ്ങൾക്കും പ്രസിദ്ധമാണ്. സത്‌ലജ് നദിക്കരയിൽ നിന്ന് നോക്കിയാൽ കാണുന്ന ഗംഭീരമായ കിന്നൗർ-കൈലാഷ് ശ്രേണിയും സഞ്ചാരികളുടെ മനസുനിറയ്ക്കും. ഇവിടുത്തെ സൂര്യോദയ കാഴ്ചയും അവർണനീയം തന്നെയാണ്.

ReadAlso:

കേരളത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചെറിയ മലനിരകൾ ; സഞ്ചാരികളുടെ സ്വർഗ്ഗം

കേരളത്തിലെ ‘ലണ്ടൻ ബ്രിഡ്ജ്’ കണ്ടിട്ടുണ്ടോ?

നഗരത്തിരക്കിൽ നിന്ന് മാറി മനസ്സിന് കുളിർമ വേണോ? അഞ്ചലിലെ മലമേൽ പാറയിലേക്ക് പോയാലോ?

കാശ്മീരിലെ ഏറ്റവും ആഴമേറിയ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

കൈയടിച്ചാൽ വെള്ളത്തിൽ കുമിളകൾ പൊങ്ങുമോ? ഗോവയിലെ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

ഫാഗു

2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫാഗു ശാന്തമായ മഞ്ഞുമൂടിയ ഗ്രാമമാണ്. ഹിമാലയൻ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഇവിടം നഗരത്തിന്റെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും ഉചിതമാണ്. ശാന്തവും സുന്ദരവുമായ ഈ സ്ഥലം പ്രകൃതിഭംഗിയാലും സമ്പന്നമാണ്, എല്ലായ്‌പ്പോഴും മഞ്ഞുവീഴ്ചയും മൂടൽമഞ്ഞുമുള്ളതു കൊണ്ടുതന്നെ ഫാഗുവിലെത്തിയാൽ വിദേശ രാജ്യത്തെത്തിയ പ്രതീതിയായിരിക്കും. മരങ്ങളും മഞ്ഞുമൂടിയ പർവതങ്ങളും പച്ചപ്പാടങ്ങളും ഫാഗുവിനെ വേറിട്ടു നിർത്തുന്നു.

കാൻഗ്ര

ഹിമാചൽ പ്രദേശിലെ ഏറ്റവും മികച്ച ഓഫ്‌ബീറ്റ് സ്ഥലങ്ങളിൽ ഒന്നാണ് കാൻഗ്ര. ഈ ഭൂമിയിലൂടെ ഒഴുകുന്ന ബിയാസ് നദിയും വിശുദ്ധ ഹിന്ദു ഗ്രന്ഥങ്ങളിൽ താഴ്‌വരയെക്കുറിച്ച് ആവർത്തിച്ച് പരാമർശിക്കുന്നതും കാൻഗ്രയെ ‘ദേവഭൂമി’ അല്ലെങ്കിൽ ദൈവങ്ങളുടെ നാട് എന്ന വിശേഷണത്തിന് അർഹമാക്കുന്നു. കാൻഗ്രയുടെ ഗംഭീര സൗന്ദര്യവും താഴ്‌വരയിലെ വിവിധ പനോരമിക് ആനന്ദങ്ങളും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും സ്വപ്നതുല്യമായ അനുഭവമാണ് പ്രദാനം ചെയ്യുക.

സോളൻ

പഞ്ചാബ്-ഹിമാചൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സോളൻ ഹിമാലയത്തിന്റെ താഴത്തെ നിരകളിലാണ് നിലകൊള്ളുന്നത്. ഒരു വ്യവസായ നഗരമാണ് സോളൻ. നഗരത്തിരക്കുകളിൽ നിന്ന് മാറി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് സോളൻ മികച്ചൊരു ഡെസ്റ്റിനേഷനാണ്. ഇവിടെ നിരവധി പുരാതന ക്ഷേത്രങ്ങളും മൊണാസ്ട്രികളും ഉണ്ട്, അവിടേയ്ക്ക് പ്രതിവർഷം നൂറുകണക്കിന് സഞ്ചാരികളും ഭക്തരും എത്തിച്ചേരാറുണ്ട്.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മദ്യനിർമാണശാലകളിലൊന്നായ സോളൻ എല്ലാ വർഷവും ഉൽ‌പാദിപ്പിക്കുന്ന കൂൺ കാരണം രാജ്യത്തിന്റെ മഷ്‌റൂം തലസ്ഥാനമായി അറിയപ്പെടുന്നു. വലിയ അളവിൽ തക്കാളി ഉത്പാദിപ്പിക്കുന്നതിനാൽ സോളനെ ചുവന്ന സ്വർണ നഗരം എന്നും വിളിക്കുന്നുണ്ട്. 300 വർഷത്തോളം പഴക്കമുള്ള ഒരു കോട്ടയും ഈ നഗരത്തിലുണ്ട്. ഭക്തരും വിനോദസഞ്ചാരികളും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഷൂലിനി മാതാ ക്ഷേത്രവും ജതോലി ശിവക്ഷേത്രവും. ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ മൊണാസ്ട്രികളിൽ ഒന്നാണ് യൂണ്ടുങ് മൊണാസ്ട്രി. ഇവിടെയും ധാരാളം വിശ്വാസികൾ എത്താറുണ്ട്.

നാർകണ്ട

വനങ്ങളും വനപ്രദേശങ്ങളും കൊണ്ട് ചുറ്റപ്പെട്ട നാർക്കണ്ട, ഷിംല ജില്ലയിലെ മനോഹരമായ ഒരു കൊച്ചു പട്ടണമാണ്. ശൈത്യകാലത്ത് സ്കീയിങ്ങിന് ഇവിടം പ്രശസ്തമാണ്. 9000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നാർകണ്ട പ്രകൃതി സൗന്ദര്യത്താലും മനോഹരമായ ആപ്പിൾ തോട്ടങ്ങളാലും സഞ്ചാരികളെ ആകർഷിക്കുന്നു. ഉഷ്ണമേഖലാവനങ്ങളും മലനിരകളും കൊണ്ട് ചുറ്റപ്പെട്ട ഇവിടം ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാരികൾ അധികമെത്താത്ത സ്ഥലങ്ങളിലൊന്നാണ്.

മലാന

2700 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ കുളു താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മലാന. ഈ ഗ്രാമത്തിനടുത്തുള്ള ഒരു പ്രധാന റോഡില്‍ എത്തിപ്പെടണമെങ്കില്‍ നാലു ദിവസത്തെ മലകയറ്റമുണ്ട്.

കിലോമീറ്ററുകളോളം വനത്തിലൂടെ സഞ്ചരിച്ചും ട്രെക്കിങ്ങ് ആസ്വദിച്ചും സന്ദർശകർക്ക് ഇവിടെ ശാന്തമായി അവധിദിനങ്ങൾ ചെലവഴിക്കാം. പുറമെ നിന്ന് വലിയ തോതില്‍ ചരക്കുകള്‍ എത്തിക്കണമെങ്കില്‍ റോപ്പ് വേ സംവിധാനമാണ് ഉപയോഗിക്കുന്നത്. മലാന നള എന്നറിയപ്പെടുന്ന ഇത് പാർവതി താഴ്‌വരയിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഏറെ വിദൂരമാണ് ഈ ഗ്രാമമെന്നു ഇവിടെയെത്തിയാൽ തോന്നിപോകും.

 

 

 

 

Tags: himalayanTRAVELTRAVEL INDIAbeautiful destinationTourist Destinations

Latest News

അടൂർ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ

കരുവാറ്റയിലെ വയോധികന്റെ കൊലപാതത്തില്‍ പതിമൂന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പരാതി എ.ഐ.സി.സിക്ക്”: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ അടൂർ പ്രകാശ് എം.പി

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies