ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും. ഓഗസ്റ്റിൽ യുഎസ് 50% തീരുവ ചുമത്തിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ ചർച്ചകളാണ് വീണ്ടും ആരംഭിക്കുന്നത്. രാജ്യത്തിന്റെ താല്പര്യം സംരക്ഷിച്ച് മാത്രമേ കരാർ ഒപ്പുവെക്കൂ എന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. ‘യഥാർത്ഥ സുഹൃത്തുക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നും അത് ചർച്ചയിലൂടെ പരിഹരിക്കും’ എന്ന് യുഎസ് പ്രതിനിധി വ്യക്തമാക്കി.
സുരക്ഷ, ഭീകരവാദവിരുദ്ധ നടപടികൾ, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂട്ടായ പ്രവർത്തനം അമേരിക്ക തുടരും. അമേരിക്ക നിലവിൽ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 25 ശതമാനം തീരുവ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായാണ് ഈടാക്കുന്നത്.
















