എൽഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടതായാണ് സൂചന.
ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചതായാണ് സൂചന. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ല. ഡോക്ടർ ജയരാജാകും ജാഥ നയിക്കുക എന്നാണ് കേരള കോൺഗ്രസ് എം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
കേരള കോണ്‍ഗ്രസിനെ തിരികെ എത്തിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. ഹൈക്കമാന്‍ഡ് നേരിട്ട് ഈ വിഷയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.
അതിനിടെ കേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ‘തുടരും’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തുവന്നു. എൽഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഫേസ്ബുക് പോസ്റ്റ്.
















