പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവും 60000 രൂപ പിഴയും വിധിച്ചു പട്ടാമ്പി പോക്സോ കോടതി. കർണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് വധശിക്ഷക്ക് വിധിച്ചത്.
2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കർണാടകം സ്വദേശിയായ മനു മാലിക് ജോലി അന്വേഷിച്ചായിരുന്നു പാലക്കാട് എത്തുന്നത്. ഇതിനിടയിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു.
വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പരാതി നൽകുകയും അനു മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
















