രാജ്യത്തെ ആക്രമിച്ചാൽ യുഎസിന്റെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി തിരിച്ചടിക്കുമെന്ന് അയൽരാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ യുഎസ് സൈനിക നടപടി ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇറാന്റെ മുന്നറിയിപ്പ്.
അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പ് നൽകുന്നതിലൂടെ ആക്രമണനീക്കത്തിൽ നിന്ന് അമേരിക്കയെ തടയാൻ അയൽരാജ്യങ്ങളുടെ ഇടപെടലാണ് ഇറാൻ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ, പ്രക്ഷോഭത്തിൽ പങ്കെടുത്ത 3,428 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ വധിക്കുന്നത് അവസാനിക്കുകയാണെന്ന് തനിക്ക് വിവരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
















