Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പ്രകൃതി ഭംഗിയും സാഹസികതയും ആസ്വദിക്കാം; ഉത്തരാഖണ്ഡില്‍ ട്രെക്കിങ്ങിന് പോയാലോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 15, 2026, 09:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രകൃതി ഭംഗിയും സാഹസികതയും ഒരുമിച്ച് ആസ്വദിക്കാൻ പറ്റിയ ഇടമാണ് ഉത്തരാഖണ്ഡ്. ലോകത്തിലെ തന്നെ പ്രശസ്ത ട്രെക്കിങ് പാതകൾ ഉത്തരാഖണ്ഡിൽ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ‘വാലി ഓഫ് ഫ്ലവേഴ്സ്’.

പുഷ്പവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ താഴ്​വര ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ നൂറുകണക്കിന് അപൂർവയിനം പൂക്കളാൽ മൂടപ്പെടും. തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ ട്രെക്ക്. മഞ്ഞുകാലത്ത് ട്രെക്കിങ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഇടമാണ് കേദാർകാന്ത.

സമുദ്രനിരപ്പിൽ നിന്ന് 12,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേദാർകാന്തയുടെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ചകള്‍ അതിമനോഹരമാണ്. പൈൻ മരങ്ങൾ നിറഞ്ഞ വനങ്ങളിലൂടെയുള്ള യാത്രയും മഞ്ഞുമൂടിയ മലനിരകളുടെ 360 ഡിഗ്രി കാഴ്ചയും കാണാം. നക്ഷത്രങ്ങൾ വിരിഞ്ഞുനിൽക്കുന്ന ആകാശത്തിന് താഴെ മലമുകളിൽ ടെന്റ് അടിച്ച് താമസിക്കാം.

സാഹസികതയും നിഗൂഢതയും ഇഷ്ടപ്പെടുന്നവർക്ക് രൂപ്കുണ്ഡ് ട്രെക്കിന് പോകാം. ‘മിസ്റ്ററി ലേക്ക്’ എന്ന് വിളിക്കപ്പെടുന്ന രൂപകുണ്ഡ് തടാകം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുരുകുന്ന സമയത്ത് തടാകത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന നൂറുകണക്കിന് മനുഷ്യ അസ്ഥികൂടങ്ങളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. കഠിനമായ പാതകളും കുത്തനെയുള്ള കയറ്റങ്ങളും ഉള്ളതുകൊണ്ട് തന്നെ, നല്ല ഫിറ്റ്നെസ് ഉണ്ടെങ്കില്‍ മാത്രമേ ഈ ട്രെക്ക് പൂർത്തിയാക്കാൻ സാധിക്കൂ.

ഉത്തരാഖണ്ഡിലെ ഗ്രാമീണ ഭംഗിയും പർവതനിരകളുടെ വിദൂര കാഴ്ചകളും ആസ്വദിക്കാൻ ആഗ്രഹമുള്ളവര്‍ക്ക് നാഗ് ടിബ്ബ ട്രെക്കിങ് തിരഞ്ഞെടുക്കാം. മസൂരിക്ക് വളരെ അടുത്തുള്ള ഈ ട്രെക്ക് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ സമയം മതി. അതേപോലെ, അധികം ആയാസമില്ലാതെ കയറാൻ സാധിക്കുന്നതുകൊണ്ട് കുടുംബത്തോടൊപ്പം ട്രെക്കിങ് നടത്തുന്നവർക്ക് ഇത് വളരെ അനുയോജ്യമാണ്.

ഹിമാലയൻ ജനതയുടെ തനതായ ജീവിതരീതികളും വാസ്തുവിദ്യയും നേരിട്ടറിയാൻ, ‘ഹർ കി ദൂൻ’ താഴ്​വരയിലൂടെ ട്രെക്ക് ചെയ്യാം. ഹിമാലയൻ ഗ്രാമങ്ങളിലൂടെയുള്ള ഈ യാത്രയില്‍ പർവതങ്ങളുടെയും ഹിമാനികളുടെയും മനോഹരമായ ദൃശ്യങ്ങൾ കാണാം.

എപ്പോഴാണ് ട്രെക്കിങ്ങിന് നല്ല സമയം?

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിനു പോകുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് അവിടുത്തെ കാലാവസ്ഥയാണ്. ഉത്തരാഖണ്ഡിലെ ട്രെക്കിങ് സീസണുകളെ പ്രധാനമായും രണ്ടായി തിരിക്കാം; വേനൽക്കാലവും മഞ്ഞുകാലവും.

മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് ഇവിടുത്തെ പ്രധാന വേനൽക്കാല ട്രെക്കിങ് സീസൺ. ശൈത്യകാലത്തെ കഠിനമായ മഞ്ഞുരുകി മലനിരകൾ പച്ചപ്പിലേക്ക് മാറുന്ന സമയമാണിത്. വാലി ഓഫ് ഫ്ലവേഴ്‌സ് പോലെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ഈ സമയമാണ് നല്ലത്.

സെപ്റ്റംബർ പകുതി മുതൽ നവംബർ വരെയുള്ള പോസ്റ്റ്-മൺസൂൺ കാലയളവാണ് ട്രെക്കിങ്ങിനു പറ്റിയ മറ്റൊരു മികച്ച സമയം. മഴക്കാലം കഴിഞ്ഞ് ആകാശം തെളിയുന്ന ഈ സമയത്ത് പർവതനിരകൾക്ക് മനോഹാരിത കൂടും. മഞ്ഞുകാലം തുടങ്ങുന്നതിന് മുൻപുള്ള ഈ സമയത്ത് തണുപ്പ് അല്പം കൂടുതലായിരിക്കുമെങ്കിലും ട്രെക്കിങ് പാതകളിലൂടെയുള്ള യാത്ര വളരെ സുഖകരമായിരിക്കും.

സാഹസികത ഇഷ്ടപ്പെടുന്നവർക്കും മഞ്ഞിനെ പ്രണയിക്കുന്നവർക്കും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മഞ്ഞുകാലം തിരഞ്ഞെടുക്കാം. കേദാർകാന്ത, കുവാരി പാസ് തുടങ്ങിയ സ്ഥലങ്ങൾ ഈ സമയത്ത് പൂർണമായും മഞ്ഞിൽ പുതഞ്ഞു കിടക്കുകയായിരിക്കും. തണുപ്പിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ എടുത്ത ശേഷം മാത്രമേ ഈ സമയത്ത് യാത്ര ചെയ്യാവൂ.

എന്നാല്‍, ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള മഴക്കാലം ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിന് ഒട്ടും അനുയോജ്യമല്ല. ഉരുൾപൊട്ടലിനും മലയിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഈ സമയത്തെ യാത്ര ഒഴിവാക്കുന്നതാണ് സുരക്ഷിതം.

Tags: TRAVEL INDIATravel newsഉത്തരാഖണ്ഡ്beautiful destination

Latest News

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies