മധ്യ ഗാസയിലെ ദേർ അൽ-ബലായിൽ വ്യാഴാഴ്ച ഇസ്രയേൽ രണ്ട് വ്യോമാക്രമണങ്ങൾ നടത്തി. ഹമാസിന്റെ സായുധ വിഭാഗത്തിലെ ഒരു മുതിർന്ന കമാൻഡർ ഉൾപ്പടെ 7 പേരാണ് കൊല്ലപ്പെട്ടത്.
മുഹമ്മദ് അൽ-ഹോളിയാണ് കൊല്ലപ്പെട്ട കമാൻഡറെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരിൽ 16 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.
പ്രദേശത്തെ ഏകദേശം 2 ദശലക്ഷത്തിലധികം വരുന്ന ആളുകളിൽ ഭൂരിഭാഗവും താൽക്കാലിക വീടുകളിലോ തകർന്ന കെട്ടിടങ്ങളിലോ ആണ് താമസിക്കുന്നത്.
അതേസമയം ഡ്രോൺ, ക്വാഡ്കോപ്റ്റർ ആക്രമണങ്ങളുടെ ഇരകൾ ഉൾപ്പെടെ 100-ലധികം കുട്ടികൾ വെടിനിർത്തലിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അധികൃതർ സ്ഥിരീകരിച്ചിരുന്നു.
ബുധനാഴ്ച യുഎസ് രണ്ടാം ഘട്ട വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും, മേഖലയിൽ വെടിനിർത്തൽ ലംഘനങ്ങൾ തുടരുകയാണ്
















