Breakfast Recipe

ഓറഞ്ച് ജ്യൂസിൽ കുതിർത്ത ഓട്സ് കഴിച്ച് നോക്കൂ..

ഓട്സ് പൊതുവെ ഹെൽത്തി ആണെങ്കിലും പലർക്കും കഴിക്കാൻ ഇഷ്ടമില്ലാത്ത ഒരു വിഭവമാണ്. പ്രത്യേകിച്ചും പാലൊഴിച്ച് ഉണ്ടാക്കുകയാണെങ്കിൽ കഴിക്കാൻ മടി തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ പാലിന് പകരം ഓട്സിൽ ഓറഞ്ച് ജ്യൂസ് ചേർത്തുള്ള ഈ വിഭവം ഒന്നു ട്രൈ ചെയ്താൽ പിന്നെ നിങ്ങൾ ഓട്സിനെ വെറുക്കില്ല.

ചേരുവകൾ

ഓറഞ്ച് ജ്യൂസ് – 1.5 കപ്പ്
ഓട്സ് – 1 കപ്പ്
യോ​ഗർട്ട് – അരക്കപ്പ്
​ഗാർണിഷ് ചെയ്യാൻ ഒരു പിടി മാതളവും കഷ്ണങ്ങളാക്കിയ ആപ്പിലും
നട്സ് ഇഷ്ടമുള്ളവർക്കും അതും ചേർക്കാം

തയ്യാറാക്കേണ്ടവിധം

ഒരു കപ്പ് ഓട്സ് എടുത്ത് അതിലേയ്ക്ക് 1.5 കപ്പ് ഓറഞ്ച് ജ്യൂസ് ഒഴിച്ച് രാത്രി മുഴുവൻ അടച്ച് വയ്ക്കുക. രാവിലെ ഓറഞ്ച് ജ്യൂസിൽ കുതിർന്ന ഓട്സിലേയ്ക്ക് ഒരു പിടി മാതളവും കഷ്ണങ്ങളാക്കിയ ആപ്പിലും ചേർത്തിളക്കുക. നട്സ് കൂടിച്ചേർത്താൽ കൂടുതൽ ഹെൽത്തിയായ ബ്രേക്ക്ഫ്സ്റ്റ് തയ്യാർ.

Latest News