പുട്ടിൽ തന്നെ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താനും മലയാളികൾ മടിക്കാറില്ല. റാഗി, കപ്പ, ഗോതമ്പ്, മീൻ എന്നിങ്ങനെ വ്യത്യസ്ത രുചിക്കൂട്ടുകൾ സമ്മാനിക്കുന്ന പുട്ട് നമ്മുക്കിടയിൽ ഉണ്ട്. എന്നാൽ ഇനി പുട്ട് ഇങ്ങനെ ചെയ്തെടുക്കൂ, ഇനി പ്രത്യേകം കറി തയ്യാറാക്കി സമയം കളയേണ്ട.
ചേരുവകൾ
മാങ്ങ- 2
പാൽപ്പൊടി- 1/2 ടേബിൾസ്പൂൺ
പഞ്ചസാര- 2 ടേബിൾസ്പൂൺ
പാൽ- 1/4 കപ്പ്
പുട്ട്പൊടി- 1 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- 1 കപ്പ്
തയ്യാറാക്കുന്ന വിധം
അര ടേബിൾസ്പൂൺ പാൽപ്പൊടിയിലേയ്ക്ക് രണ്ട് മാങ്ങ ചെറിയ കഷ്ണങ്ങളാക്കിയതും കാൽ കപ്പ് പാലും രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് അരച്ചെടുക്കാം. ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് പുട്ട്പൊടിയെടുത്ത് അരച്ചെടുത്ത മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കാം.
ഇത് കുറച്ചു സമയം അടച്ചു മാറ്റി വയ്ക്കാം. പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം. പുട്ടുകുറ്റിയിൽ കുറച്ച് മാമ്പഴ കഷ്മങ്ങൾ വയ്ക്കാം, മുകളിൽ തേങ്ങ ചിരകിയതും വയ്ക്കാം. അതിനും മുകളിലായി അരിപ്പൊടി വച്ച് ആവിയിൽ വേവിച്ചെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.
















