കോട്ടയം: കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ വിളിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടി നിലപാട് ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ടെന്നും മണിക്കൂര്‍ തോറും മാറ്റിപ്പറയുന്ന സ്വഭാവം പാര്‍ട്ടിക്കില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
‘പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കിയതില്‍ അപ്പുറം എനിക്കൊന്നും പറയാനില്ല. ഒരു ആശയക്കുഴപ്പവും ഇല്ല. യാതൊരു തരത്തിലുമുള്ള സമ്മര്‍ദവും പാര്‍ട്ടിക്കില്ല. പാര്‍ട്ടി ചെയര്‍മാന്റെ കീഴിലാണ് ഞാന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല. ഞങ്ങള്‍ ആരും ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. കെ എം മാണി പഠിപ്പിച്ച വഴിയേ യാത്ര ചെയ്യുന്നവരാണ് ഞങ്ങള്‍’, റോഷി അഗസ്റ്റിന്‍ പറഞ്ഞു.
















