മലപ്പുറം എ.ആര്‍ നഗര്‍ കൊടക്കല്ലില്‍ ഭർത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്ത യുവതിയെ മിനി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. പുകയൂര്‍ ഒളകര സ്വദേശി പരേതനായ കൊളത്തുമാട്ടില്‍ മുഹമ്മദ് ഹാജിയുടെ മകളും ഉള്ളാട്ടില്‍ സഹീറലിയുടെ ഭാര്യയുമായ നൗഫിയയാണ് (33) മരിച്ചത്. ഭര്‍ത്താവ് സഹീറലിക്കും (41) പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. നൗഫിയയുടെ കരുമ്പിലെ വീട്ടില്‍നിന്നും സഹീറലിയുടെ വീടായ പുകയൂരിലേക്ക് പോകുന്നതിനിടെ കുന്നുംപുറം കൊടക്കല്ലില്‍വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചുകൊണ്ടിരുന്ന സ്കൂട്ടറിൽ മിനി ടിപ്പർ ഇടിക്കുകയായിരുന്നു.
നൗഫിയ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരുക്കേറ്റ സഹീറലിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗഫിയയുടെ മക്കൾ: ഫാത്തിമ ഹന്ന, ഫാത്തിമ ഹാനിയ, മുഹമ്മദ് ഹാനിഫ്.
















