പാനൂർ ചെണ്ടയാട് സ്കൂൾ അധ്യാപിക ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു പരാതിയുമായി കുടുംബം രംഗത്ത്. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം സമീപം കുനിയിൽ ചമ്പടത്ത് അഷികയാണ് (31) മരിച്ചത്.
കഴിഞ ദിവസമായിരുന്നു അഷിക തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഷിക പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപികയായിരുന്നു. ഇതേ സ്കൂളിലെ ബസ് ഡ്രൈവർ ആണ് ഭർത്താവ് ശരത്.
ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു. എന്നാൽ കുറച്ചു നാളുകളായി ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇരുവരും വിവാഹ മോചനം ചെയ്യാൻ ഇരുന്നതായിരുന്നു. എന്നാൽ പിന്നീട് ഒരുമിച്ച് പോകുകയായിരുന്നു. ഇതിനിടയിലാണ് അഷിക ശരത്തിന്റെ വീട്ടിൽ തുങ്ങി മരിച്ചത്.
















