രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിലെ അതിജീവിതയെ അപമാനിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിയ്ക്കൻ അറസ്‌റ്റിൽ. പത്തനംതിട്ട സൈബർ പൊലീസാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്.
രാഹുൽ മാങ്കൂട്ടത്തിനെതിരെ ആദ്യ പീഡന പരാതി വന്നപ്പോഴും അതിജീവിതയെ അധിക്ഷേപിച്ചു ഇവർ രംഗത്തെത്തിയിരുന്നു. അന്ന് രഞ്ജിതക്കെതിരെ കേസ് എടുക്കുകയും കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.
എന്നാൽ പിന്നെയും രാഹുലിനെതിരെ മൂന്നാമതും പരാതി വന്നപ്പോഴും രഞ്ജിത അധിക്ഷേപിച്ചു ഫേസ്ബുക് പോസ്റ്റ് ഇടുകയായിരുന്നു. ഇതിന് പിന്നാലെ ആണ് അറസ്റ്റ്
















