കൊച്ചി എളമക്കരയിൽ മകൾക്ക് വിഷം കൊടുത്ത ശേഷം അച്ഛൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാണാവള്ളി സ്വദേശി പവിശങ്കറും മകൾ ആറു വയസ്സുള്ള വാസുകിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
















