കൊച്ചിയിൽ അതിഥി തൊഴിലാളിയായ കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. റിപൻ ഷേയ്ക്ക് ആണ് മരിച്ചത്.
വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലാണ് സംഭവം. 2019 മുതൽ വടക്കൻ പറവൂരിൽ ജോലി ചെയ്തുവരികയാണ് യുവാവ്. സ്ഥലത്തെ വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ പെട്ടെന്ന് ഷോക്കേൽക്കുകയായിരുന്നു.
















