ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകൾക്ക് ചുമത്തിയിരുന്ന വധശിക്ഷ അധികൃതർ റദ്ദാക്കിയതിനെ പരസ്യമായി നന്ദിയറിയിച്ച് ഡൊണാൾഡ് ട്രംപ്.
ഇന്നലെ നടക്കേണ്ടിയിരുന്ന 800ലധികം വധശിക്ഷകൾ ഇറാൻ നേതൃത്വം റദ്ദാക്കിയ തീരുമാനത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, നന്ദി.- ട്രംപ് സമൂഹമാധ്യമ പേജായ ട്രൂത്ത് സോഷ്യൽ നെറ്റ്‌വർക്കിൽ കുറിച്ചു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമാധാന ബോർഡ് രൂപീകരിച്ചതായി ട്രംപ് അറിയിച്ചു. ബോർഡിലെ അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കും. വധശിക്ഷ നടപ്പിലാക്കാൻ ഇറാൻ തീരുമാനിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.
അതേസമയം പ്രതിഷേധക്കാരെ വധിക്കുന്ന നടപടി ഇറാൻ നിർത്തിവച്ചിട്ടുണ്ടെന്നും ഇറാൻ സൈനികരുടെ നടപടി തുടരുകയാണെങ്കിൽ അവർക്കെതിരെ കടുത്ത സൈനിക ആക്രമണം നടത്തുമെന്നും ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
















