പട്ടാമ്പിയിൽ പോത്തിനെ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി. കുന്നംകുളം ചിറമനേങ്ങാട് സ്വദേശി റഹ്നാസ് (22) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഉടമയുടെയും കന്നുകാലി വ്യാപാരികളുടെയും സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
പട്ടാമ്പി കിഴായൂർ സ്വദേശി അഷ്റഫിന്റെ പോത്താണ് മോഷണം പോയത്. പറമ്പിൽ മേയാൻ വിട്ടിരുന്ന പോത്തിനെ റഹ്നാസ് പിക്കപ്പ് വാനിൽ കയറ്റി കടന്നുകളയുകയായിരുന്നു. എന്നാല്‍ ആ വഴി വന്ന ഉടമ തന്റെ പോത്തിനെ തിരിച്ചറിഞ്ഞു. പിന്നാലെ ഓള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനെ വിവരമറിയിച്ചു. അങ്ങനെ ചന്തയിലെ പോത്തിന്‍റെ വില്‍പ്പന തടഞ്ഞ് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പട്ടാമ്പി പോലീസിന് കൈമാറിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
















