മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് ആശ്വാസമായിരുന്ന പ്രതിമാസ ധനസഹായം സർക്കാർ നിർത്തലാക്കി. ജീവിതോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും നൽകിയിരുന്ന 9,000 രൂപയാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ മാസത്തെ തുക പലരുടെയും അക്കൗണ്ടുകളിൽ എത്തിയിട്ടില്ല.
മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമര്‍ശനത്തിന് പിന്നാലെ ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്തബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധനസഹായം നീട്ടണം എന്നാണ് ആവശ്യം.
മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്.
















