കഠിനംകുളം വില്ലേജിലും വേലൂര്‍ വില്ലേജിലുമായി വ്യാപിച്ചു കിടക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനധികൃമായി മണ്ണിട്ടു നികത്തുന്നുവെന്ന് പരാതി. രണ്ടേക്കര്‍ പതിനഞ്ചുസെന്റ് ഭൂമി കായ.ലും, കരയുമായ പ്രദേശത്തിന്റെ 65 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ പുറമ്പോക്ക്. ബാക്കി വസ്തു സ്വകാര്യ ഉടമയുടേതാണ്. ഇതില്‍ ഭൂരിഭാഗം സ്ഥലവും നേരത്തെ കായല്‍ ആയിരുന്നു. ഇതെല്ലാം കരഭൂമിയാക്കി മാറ്റിയതാണെന്നും പരാതി. ഇപ്പോള്‍ സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമി നികത്തി എടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ടിപ്പറില്‍ മണ്ണ് കൊണ്ടിട്ട ശേഷം രാത്രികാലങ്ങളില്‍ ഈ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് കായലിലേക്ക് ഇടുന്നുവെന്നാണ് ആക്ഷേപം. ഇതിനെ തുടര്‍ന്ന് ഇന്നലെ പ്രദേശത്ത് സംഘര്‍ഷം ഉണ്ടായി. മണ്ണിട്ടു നികത്തല്‍ നടപടി ചോദ്യം ചെയ്ത വ്യക്തിയും സ്വകാര്യ ഭൂമിയുടെ ഉടമസ്ഥനും കൂട്ടരും തമ്മിലായിരുന്നു സംഘര്‍ഷം. മംഗലപുരം പോലീസ് ഇരുകക്ഷികളെയും ഇന്ന് വൈകിട്ട് സ്‌റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അനധികൃതമായി മണ്ണിട്ട് കായല്‍ നികത്തുന്നതും, പുറമ്പോക്കു ഭൂമി കയ്യേറാന്‍ ശ്രമിക്കുന്നതും വില്ലേജ് ഓഫീസ് അധികതര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടപടികള്‍ക്ക് സ്റ്റേ നല്‍കിയിട്ടുമുണ്ട്.
ഇത് മറികടന്നാണ് രാത്രികാലങ്ങളില്‍ മണ്ണെത്തിച്ച് കായല്‍ പുറമ്പോക്ക് ഭൂമി നികത്തുന്നത്. സ്വാകാര്യ വ്യക്തിയുടെ സ്വാധീനവും, ഉന്നതങ്ങളിലെ പിന്തുണയുമാണ് പുറമ്പോക്കിനെ കരഭൂമിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് കാരണമെന്നും ആക്ഷേപമുണ്ട്. പുറമ്പോക്കു ഭൂമി മണ്മിട്ടു നികത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇത് ചോദ്യം ചെയ്ത വ്യക്തി. അകാരണമായി തന്നെ മര്‍ദ്ദിച്ചതും, ജെ.സി.ബി പോലീസ് പിടിച്ചെടുക്കാത്തതും ഇദ്ദേഹം പരാതിയായി ഉന്നയിക്കുന്നുമുണ്ട്. ഇന്ന് വൈകിട്ടോടെ ഈ വിഷയത്തില്‍ പോലീസ് അനുകൂല നടപടി എടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ടു പോകാനാണ് നാ്ടുകാരുടെയും തീരുമാനം.
CONTENT HIGH LIGHTS; Complaint alleging that government illegally filled up outlying land with soil: Clashes over questioning
















