കേരളം മനസാക്ഷിയെ ഒന്നടക്കം കണ്ണീരിലാഴ്ത്തിയ സംഭവം ആയിരുന്നു 2017 കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരൻ വിയാനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം. ഈ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് വിധിയെഴുതി തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. കേസിൽ ശരണ്യയുടെ ആൺസുഹൃത്തായ രണ്ടാം പ്രതി നിധിനെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
രണ്ടാം പ്രതിയായ നിധിനെതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. ശരണ്യയുമായി ബന്ധമുണ്ടായിരുന്നെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു നിതിൻ വാദിച്ചത്.
നാർക്കോ അനാലിസിസിന് ഉൾപ്പെടെ വിധേയനാകാൻ തയ്യാറാണെന്നും നിധിൻ അറിയിച്ചിരുന്നു. അതേസമയം നിധിനുമായി 20 ലധികം തവണ ശരണ്യ ഫോൺ വിളിച്ചിരുന്നുവെന്നത് അടക്കമാണ് തെളിവുകളായി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ നിതിനെ വെറുതെ വിടുകയായിരുന്നു.
എന്നാൽ ശരണ്യയ്‌ക്കെതിരെ ശക്തമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായി. കടൽ തീരത്തെ ഉപ്പുവെള്ളത്തിന്റെ അംശം പറ്റിയ വസ്ത്രങ്ങളും ചെരിപ്പുമടക്കമുള്ള തെളിവുകൾ ഹാജരാക്കുകയും കുഞ്ഞിന് മുലപ്പാൽ നൽകി മണിക്കൂറുകൾക്കുള്ളിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
















