തൃശൂർ ജനറല്‍ ആശുപത്രി മൈനർ ഓപ്പറേഷൻ തീയേറ്ററിന് സമീപം ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ജീവനക്കാർ പാമ്പിനെ കണ്ടതിനാൽ രോഗികൾക്കോ ആശുപത്രി ജീവനക്കാർക്കോ കടി ഏൽക്കാതെ രക്ഷപെട്ടു.
തുടർന്ന് ആശുപത്രി ജീവനക്കാർ സ്നേക് റെസ്ക്യൂ അംഗങ്ങളെ വിവരം അറിയിച്ചു. പിന്നാലെ ആശുപത്രി ജീവനക്കാരനും സ്നേക് റെസ്‌ക്യൂവറുമായ സുധീഷ് മൂർഖനെ പിടികൂടുകയും പിന്നീട് വനംവകുപ്പിന് കൈമാറുകയും ചെയ്തു.
















