Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പത്തു വര്‍ഷങ്ങള്‍: വികസനത്തിന്റെ പ്രോഗ്രസ് കാര്‍ഡുമായി സര്‍ക്കാര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 19, 2026, 03:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ പത്താംവര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ എന്തൊക്കെ നടപ്പാക്കി എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അതിനു മറുപടിയെന്നോണം സര്‍ക്കാര്‍ മന്ത്രിസഭയുടെ പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുകയാണ്. എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് അക്കമിട്ടു നിരത്തിയാണ് സര്‍ക്കാര്‍ മറുപടി നല്‍കുന്നത്. അത് എന്തൊക്കെ

* ക്ഷേമപെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിച്ചു

* 35 മുതല്‍ 60 വയസ്സ് വരെയുള്ള 31.34 ലക്ഷം സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപവീതം സ്ത്രീസുരക്ഷ പെന്‍ഷന്‍

* പ്രതിമാസ ഓണറേറിയം വര്‍ധന – അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശവര്‍ക്കര്‍മാര്‍, സാക്ഷരത പ്രേരക് – 1000 രൂപ, പാചകത്തൊഴിലാളി 1100 രൂപ

* പ്രീപ്രൈമറി ടീച്ചര്‍, ആയ വേതനം 1000 രൂപയും

* ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിദിനവേതനം 2300 രൂപയായി ഉയര്‍ത്തി

* 18 മുതല്‍ 30 വയസ്സ് വരെയുള്ള 5 ലക്ഷം യുവജനങ്ങള്‍ക്ക് പ്രതിമാസം 1,000 രൂപവീതം കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്

ReadAlso:

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ?: വിജയ്ക്ക് തുണയായി സി.പി.എം; മാന്ത്രിക സംഖ്യയെത്തിക്കാന്‍ എം.എ ബേബിയുടെ തന്ത്രം; ഒടുവില്‍ വിജയ് തമിഴ്‌നാട് കമ്യൂണിസ്റ്റായോ ?

ആരോഗ്യരംഗത്തെ ദേശീയ മാതൃക

* ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ ലഭ്യമാകുന്ന സംസ്ഥാനം

* 2021 മുതല്‍ ഇതുവരെ 25.17 ലക്ഷം പേര്‍ക്ക് 8136 കോടി രൂപയുടെ സൗജന്യ ചികിത്സ

* കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റിന് 643.88 കോടി രൂപയുടെ ഭരണാനുമതി. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.

* രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ കാന്‍സര്‍ പ്രതിരോധ മരുന്നുകള്‍

* ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം

* അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം; രാജ്യത്താദ്യം. ഒരു ഇഞ്ചക്ഷന്റെ വില ഒരുലക്ഷത്തിനു മുകളില്‍, വീട്ടില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം 14 ജില്ലകളിലും

* പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി/ ഒപി സമയം വൈകീട്ട് ആറ് വരെ നീട്ടി

* സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു

* തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മുലപ്പാല്‍ ബാങ്ക്, സ്‌കിന്‍ ബാങ്ക്, ആധുനിക മദര്‍-ന്യൂബോണ്‍ യൂണിറ്റ്, പുതിയ കാത്ത്‌ലാബ്

* സമഗ്രസാന്ത്വന പരിചരണം ഉറപ്പാക്കി കേരള കെയര്‍ സാന്ത്വന പരിചരണ പദ്ധതി

* വീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുക്കാം. ഇ ഹെല്‍ത്ത് സംവിധാനം ആയിരത്തിലധികം ആരോഗ്യസ്ഥാപനങ്ങളില്‍

ഉറപ്പായി ക്ഷേമപെന്‍ഷന്‍

* ക്ഷേമപെന്‍ഷന്‍ 2000 രൂപയായി. 600ല്‍നിന്ന് 1600 രൂപയായി വര്‍ധിപ്പിച്ചത് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍

* പ്രതിമാസം മുടക്കമില്ലാതെ ലഭിക്കുന്നത് 62 ലക്ഷത്തോളം പേര്‍ക്ക്

* ഈ സര്‍ക്കാര്‍ ചെലവഴിച്ചത് ആകെ 46,562 കോടി രൂപ

* ഒന്നും രണ്ടും സര്‍ക്കാരുകള്‍ ചേര്‍ന്ന് ആകെ 81,716 കോടി രൂപ

* ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ വിതരണം ചെയ്തത് 35,154 കോടി രൂപ (2011-16 കാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ)

* പ്രതിവര്‍ഷ ചെലവ് 13,000 കോടി രൂപ; ഒമ്പതര വര്‍ഷം കൊണ്ട് ചെലവിട്ടത് 80,671 കോടിരൂപ.

അതിദരിദ്രരില്ലാത്ത നാട്

* കേരളപ്പിറവി ദിനത്തില്‍ കേരളം അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി

* കൈപിടിച്ചുയര്‍ത്തിയത് അതിദരിദ്രരായ 64,006 കുടുംബങ്ങളെ

* ഭക്ഷണം, സുരക്ഷിത ഭവനം, ആരോഗ്യം, വരുമാനം എന്നിവ ഉറപ്പാക്കി

* ഓരോ കുടുംബത്തിന്റെയും ദുരിത കാരണങ്ങള്‍ക്ക് ഹ്രസ്വകാല-ഇടക്കാല-ദീര്‍ഘകാല മൈക്രോ പ്ലാനിലൂടെ പരിഹാരം

കടലോര ജനതയ്ക്ക് കരുതല്‍

* മത്സ്യത്തൊഴിലാളികള്‍ക്കായി 2450 കോടി രൂപയുടെ പുനര്‍ഗേഹം പുനരധിവാസ പദ്ധതി

* പൂര്‍ത്തിയായത് 2625 വീടുകളും 738 ഫ്‌ളാറ്റുകളും, 1271 വീടുകളും 788 ഫ്‌ളാറ്റുകളും നിര്‍മ്മാണത്തില്‍

* മത്സ്യത്തൊഴിലാളി ഇന്‍ഷ്വറന്‍സ് പരിരക്ഷ 5 ലക്ഷത്തില്‍ നിന്നും 10 ലക്ഷമാക്കി

* മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് 25 കോടി രൂപ അനുവദിച്ചു

* 4 മത്സ്യബന്ധന തുറമുഖങ്ങള്‍ പൂര്‍ത്തിയാക്കി: മഞ്ചേശ്വരം, കൊയിലാണ്ടി, താനൂര്‍, വെള്ളയില്‍.

* 4 എണ്ണം നിര്‍മ്മാണം പുരോഗമിക്കുന്നു- അര്‍ത്തുങ്കല്‍, ചെത്തി, പരപ്പനങ്ങാടി, പൊഴിയൂര്‍.

* വിപുലീകരണം-മുതലപ്പൊഴി, കാസര്‍ഗോഡ്

പട്ടികവിഭാഗക്ഷേമം ഉന്നതിയില്‍

* 1246 ഉന്നതികളില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതികള്‍

* ഭൂമി ലഭ്യമാക്കല്‍ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 55ല്‍ നിന്നും 70 ആയും വരുമാനപരിധി ഒരുലക്ഷം രൂപയായും ഉയര്‍ത്തി

* 45505 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി.

* അപൂര്‍ണ്ണഭവനങ്ങളുടെ പൂര്‍ത്തീകരണത്തിന് സേഫ് പദ്ധതി. 52,104 പട്ടികജാതി ഭവനങ്ങളും 26,910 പട്ടികവര്‍ഗ്ഗ ഭവനങ്ങളും നവീകരിച്ചു

* പ്രീപ്രൈമറി മുതല്‍ പി.എച്ച്.ഡി. വരെ പ്രതിവര്‍ഷം 15 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍

* 1104 വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിനായി 213.86 കോടി രൂപ ചെലവിട്ടു

* സംരംഭക വികസനത്തിന് സ്റ്റാര്‍ട്ടപ്പ് ഡ്രീംസ് പദ്ധതി, 91 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ

* പഠനമുറി പദ്ധതിയില്‍ കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി

* 40236 വീടുകളില്‍ പഠനമുറി

* ഗോത്രവിഭാഗത്തില്‍നിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍

പ്ലേസ്‌മെന്റിന് പദ്ധതി

* 5000 പ്രൊഫഷണലുകള്‍ക്ക് ഇന്റേണ്‍ഷിപ്പ്

* കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പകരം 1 മുതല്‍ 8 വരെ ക്ലാസ്സിലെ ഒബിസി വിദ്യാര്‍ഥികള്‍ക്ക് കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്.

ലോഡ്‌ഷെഡ്ഡിങ്ങ് എന്ന വാക്ക് കേള്‍ക്കാതായി

* ലോഡ്‌ഷെഡ്ഡിങ്ങും പവര്‍കട്ടുമില്ലാതെ തുടര്‍ച്ചയായി പത്താം വര്‍ഷത്തില്‍

* തടസ്സരഹിതമായ വൈദ്യുതിക്ക് 10,000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി

* ഇടമണ്‍-കൊച്ചി 400 കെ.വി. ലൈന്‍ പൂര്‍ത്തിയാക്കി

* ആഭ്യന്തര ഉല്‍പാദനം 2092.16 മെഗാവാട്ട് വര്‍ധിപ്പിച്ചു

* മുടങ്ങിക്കിടന്ന തോട്ടിയാര്‍, പള്ളിവാസല്‍ വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയാക്കി

* രണ്ട് ലക്ഷത്തിലധികം പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍

പട്ടയത്തില്‍ ചരിത്രനേട്ടം

* പട്ടയ ഭൂമിയിലെ ചട്ടലംഘനം ക്രമീകരിച്ചു നല്‍കാന്‍ ഭൂപതിവ് നിയമ ഭേദഗതി

* സ്വകാര്യ ഭൂമിയില്‍ അധിക ഭൂമിക്ക് ഉടമസ്ഥത നല്‍കുന്ന സെറ്റില്‍മെന്റ് ആക്ട്.

* 9 വര്‍ഷത്തിനിടെ 4 ലക്ഷത്തില്‍പ്പരം പട്ടയം

* 2016-21 ല്‍ 1,77,011; ശേഷം – 2,33,947, ആകെ: 4,10,958 പട്ടയങ്ങള്‍

* 1977നു മുമ്പ് വന ഭൂമിയില്‍ കുടിയേറിയ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം

* ആയിരത്തില്‍പരം വില്ലേജുകള്‍ സ്മാര്‍ട്ട് നിലവാരത്തിലേക്ക്

* 548 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വെ, 357 വില്ലേജുകളില്‍ സര്‍വെ പൂര്‍ത്തിയായി, ഒരു ലക്ഷം ഹെക്ടര്‍ അളന്നു

മലയോര ജനതയെ ചേര്‍ത്തു പിടിച്ച് കേരളം

* സംരംക്ഷണ വനമേഖലകള്‍ക്ക് ചുറ്റും നിര്‍ബന്ധിത ബഫര്‍സോണ്‍ വേണമെന്ന വിധിയില്‍നിന്നും ജനവാസമേഖലകള്‍ ഒഴിവാക്കി സുപ്രീം കോടതിയില്‍നിന്നും അനുകൂലവിധി നേടി കേരളം

* ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി

* വനത്തിനു പുറത്ത് പാമ്പുകടി, തേനീച്ച, കടന്നല്‍ ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം 2 ല്‍ നിന്ന് 4 ലക്ഷം രൂപയായി ഉയര്‍ത്തി.

* വന്യമൃഗ ആക്രമണത്തില്‍ 60 ശതമാനത്തില്‍ കൂടുതലുള്ള അംഗവൈകല്യം- നഷ്ടപരിഹാരം 2.5 ലക്ഷം രൂപയാക്കി ഉയര്‍ത്തി

* വന്യജീവി ആക്രമണം ചെറുക്കാന്‍ 28 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍, 327 പ്രാഥമിക പ്രതികരണ സേനകള്‍.

* നവകിരണം പദ്ധതിയിലൂടെ 1085 കുടുംബങ്ങളെ 142 കോടി രൂപ ധനസഹായം നല്‍കി മാറ്റി താമസിപ്പിച്ചു.

എല്ലാവര്‍ക്കും കിടപ്പാടവും ഭൂമിയും ഉറപ്പ്

* 4.81 ലക്ഷത്തിലധികം ഭവനങ്ങള്‍ യാഥാര്‍ഥ്യമാക്കി ലൈഫ് പദ്ധതി

* ആകെ അനുവദിച്ചത് 4,81,730 വീടുകള്‍. 1,18,817 വീടുകളുടെ നിര്‍മ്മാണം തുടരുന്നു

* ഇതുവരെ 18,573.61 കോടി രൂപ ചെലവഴിച്ചു, കേന്ദ്ര വിഹിതം 2301 കോടി രൂപ മാത്രം

പരമ്പരാഗത തൊഴിലാളികള്‍ക്ക് കൈത്താങ്ങ്

* കശുവണ്ടി ഫാക്ടറി: മിനിമം കൂലി 23 ശതമാനം വര്‍ധിപ്പിച്ചു

* കയര്‍: തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് പദ്ധതി: 2024-25 ല്‍ 14,061 തൊഴിലാളികള്‍ക്ക് 12.48, 2023-24ല്‍ 18,847 തൊഴിലാളികള്‍ക്ക് 13.58 കോടി രൂപ വിതരണം ചെയ്തു

* കൈത്തറി: കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ റിബേറ്റ് ദിനങ്ങള്‍ കേരളം തുടര്‍ന്നു; 2024-25ല്‍ 7,19,99,259 രൂപ വിതരണം ചെയ്തു.

* ഖാദി: 3283 ഗ്രാമീണ വ്യവസായ യൂണിറ്റുകള്‍ തുടങ്ങി- 11,752 തൊഴിലവസരങ്ങള്‍

കുടുംബശ്രീയില്‍ പുത്തനുണര്‍വ്

* 19,470 കുടുംബശ്രീ എഡിഎസ്സുകള്‍ക്ക് പ്രതിമാസം പ്രവര്‍ത്തന ഗ്രാന്റായി 1000 രൂപ

* കുടുംബശ്രീ സൂക്ഷ്മ സംരംഭ മേഖലയില്‍ ആരംഭിച്ചത് 1,54,511 സംരംഭങ്ങള്‍

* 3.16 ലക്ഷം പേര്‍ക്ക് ഉപജീവനമാര്‍ഗം

* അഞ്ച് ജില്ലകളില്‍ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റുകള്‍; എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും

വ്യവസായ സൗഹൃദ റാങ്കിങില്‍ ഒന്നാമത്

* വ്യവസായ നയം പ്രഖ്യാപിച്ചു, ഇന്ത്യയിലെ ആദ്യ ഇഎസ്ജി നയം, ലോജിസ്റ്റിക്‌സ് നയം, കയറ്റുമതി പ്രോത്സാഹന നയം, ഹൈടെക് വ്യവസായ ചട്ടക്കൂട് എന്നിവ പുറത്തിറക്കി

* കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി നിര്‍മ്മാണനടപടികള്‍ ആരംഭിച്ചു

* കെല്‍ട്രോണിന് 1200 കോടിയുടെ റെക്കോഡ് വിറ്റുവരവ്

* കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനം ഏറ്റെടുത്ത വെള്ളൂര്‍ പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ്, കാസര്‍ഗോഡ് KEL EML എന്നിവയുടെ ശക്തമായ തിരിച്ചുവരവ്, 27 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍

* സംരംഭക വര്‍ഷം പദ്ധതി: മൂന്നര ലക്ഷം സംരംഭങ്ങള്‍, 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍, ഒരു ലക്ഷത്തിലധികം വനിതാ സംരംഭകര്‍

* ആഗോള നിക്ഷേപക സംഗമത്തിലൂടെ 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപം, 100 പദ്ധതികള്‍ നിര്‍മ്മാണം ആരംഭിച്ചു

* ലോകോത്തര കമ്പനികള്‍ വന്നു; തൊഴിലവസരങ്ങളും – ഐബിഎം, എച്ച്‌സിഎല്‍ ടെക്ക്, കെയ്ന്‍സ് ടെക്‌നോളജി, സ്ട്രാഡ ഗ്ലോബല്‍, NOV , ഭാരത് ബയോടെക്, ഓട്ടോമേഷന്‍ രംഗത്തെ ജര്‍മ്മന്‍ കമ്പനി ഡി-സ്‌പേസ്, മാരിടൈം മേഖലയിലെ ലോകോത്തര കമ്പനി കോങ്‌സ്‌ബെര്‍ഗ്, അഡെസ്സോ, സിസ്‌ട്രോം ടെക്‌നോളജീസ്, ആര്‍ച്ച് ഗ്ലോബല്‍, അക്‌സിയ ടെക്‌നോളജീസ്, സഫ്രാന്‍, ട്രാസ്‌ന, അക്‌സെന്‍ച്വര്‍

ഐടി – സ്റ്റാര്‍ട്ടപ്പ്

* സ്റ്റാര്‍ട്ടപ്പ് രംഗത്ത് രാജ്യത്തെ ബെസ്റ്റ് പെര്‍ഫോമര്‍ പദവി: 7400 സ്റ്റാര്‍ട്ടപ്പുകള്‍, 74,000 തൊഴിലവസരങ്ങള്‍

* ഈ കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി 514 കോടി രൂപയുടെ സാമ്പത്തിക പിന്തുണ നല്‍കി

* 63 ഇന്‍ക്യുബേറ്ററുകളും 557 മിനി ഇന്‍ക്യുബേറ്ററുകളും സ്ഥാപിക്കപ്പെട്ടു

* ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍ സ്ഥാപിച്ചു

* ഐടി കയറ്റുമതിയില്‍ ചരിത്ര മുന്നേറ്റം

* 90,000 കോടി രൂപയുടെ ഐടി കയറ്റുമതി (201624)

പൊതുവിദ്യാലയങ്ങള്‍

* 55,000 ഹൈടെക്ക് ക്ലാസ് മുറികള്‍; 5,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം

* 550 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍

* പാഠപുസ്തക അച്ചടിയും വിതരണവും, സൗജന്യ യൂണിഫോം വിതരണവും സമയബന്ധിതം

* റോബോട്ടിക് കിറ്റുകള്‍ അടക്കം ഹൈടെക് സൗകര്യങ്ങള്‍

ഉന്നത വിദ്യാഭ്യാസം

* നാലുവര്‍ഷ ബിരുദ പദ്ധതി നടപ്പാക്കി

* രാജ്യാന്തര നിലവാരമുള്ള 10 സ്ഥാപനങ്ങള്‍ക്ക് സെന്റര്‍ ഓഫ് എക്‌സലന്‍സ് അംഗീകാരം

* ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചു.

* സര്‍വകലാശാലകളെ ഡിജിറ്റള്‍വല്‍ക്കരിക്കുന്നതിന് കെ റീപ്പ് പദ്ധതി.

വയനാട് പുനരധിവാസം അതിവേഗം

* ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് കല്‍പറ്റ നഗരത്തിന്റെ ഹൃദയഭാഗത്ത്, മാതൃകാ ഭവനം ഉയര്‍ന്നു

* ഏഴുസെന്റില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട്; ആകെ 451 വീടുകള്‍

* ദുരന്തത്തില്‍ കടകളും കച്ചവടവും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം

* ഭൂമിയുടെ ആധാരം നഷ്ടപ്പെട്ടവര്‍ക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് സൗജന്യമായി പകര്‍പ്പ് നല്‍കും.

കിഫ്ബിയുടെ കാല്‍നൂറ്റാണ്ട്

* പശ്ചാത്തല സൗകര്യ വികസനത്തിന്റെ ചാലകശക്തി

* 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍

* 39,691.87 കോടി രൂപയുടെ റോഡുകളും പാലങ്ങളും മേല്‍ പാലങ്ങളും തുരങ്കപാതയും

* 16,527 കോടി രൂപ ചെലവില്‍ വ്യവസായ പാര്‍ക്കുകള്‍

* 5200 കോടിയുടെ അംഗീകാരത്തില്‍ ട്രാന്‍സ്ഗ്രിഡ് 2.0

* പൊതുജനാരോഗ്യത്തിന് 6,874 കോടിയുടെ പദ്ധതികള്‍

സ്ത്രീശാക്തീകരണത്തില്‍ രാജ്യത്തിന് മാതൃക

* വനിതകള്‍ക്ക് തൊഴിലിടങ്ങളില്‍ ഇരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കി

* ലിംഗഭേദമെന്യേ മാന്യമായ ഏത് വസ്ത്രവും ധരിക്കുന്നതിന് അധ്യാപകര്‍ക്ക് അനുമതി

* സര്‍വകലാശാലകളിലും ഐടിഐകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവാവധി

* 18 വയസ്സു കഴിഞ്ഞ സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി 60 ദിവസം പ്രസവാവധി

* സായുധ വനിതാപോലീസ് ബറ്റാലിയന്‍

* അഗ്‌നിരക്ഷാ സേനയില്‍ ആദ്യമായി വനിതാ ഓഫീസര്‍മാരെ നിയമിച്ചു

* സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പോലീസ്

* ജെന്‍ഡര്‍ കൗണ്‍സില്‍ രൂപികരിച്ചു

* എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിച്ചു

രാജ്യത്ത് ഏറ്റവുമധികം പി എസ് സി നിയമനം കേരളത്തില്‍

* 2016 മെയ് മുതല്‍ 2025 ഡിസംബര്‍ വരെ 3,06,189 നിയമനങ്ങള്‍

* ഈ സര്‍ക്കാരിന്റെ കാലത്ത് 1,44,921 നിയമനങ്ങള്‍

ക്രമസമാധാനപാലനത്തില്‍ കേരളം നമ്പര്‍വണ്‍

* വര്‍ഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനം

* കുറ്റാന്വേഷണ മികവില്‍ രാജ്യത്തിനു മാതൃക

* സ്ത്രീസൗഹൃദ, ശിശുസൗഹൃദ, ഭിന്നശേഷിസൗഹൃദ പോലീസ് സ്റ്റേഷനുകള്‍

* സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടഞ്ഞതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം

* സൈബര്‍ തട്ടിപ്പുകളിലൂടെ തട്ടിയെടുത്ത 66.88 കോടി രൂപ തിരികെപ്പിടിച്ചു; സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സംസ്ഥാനമൊട്ടാകെ

* മുതിര്‍ന്ന പൗരര്‍ക്കായി പോലീസിന്റെ പ്രശാന്തി ഹെല്‍പ്പ്‌ലൈന്‍

* ലഹരിവേട്ടയ്ക്ക് ഡി-ഹണ്ട്

* കുട്ടികളിലെ ഡിജിറ്റല്‍ ആസക്തിക്കെതിരെ ഡി-ഡാഡ്

ദേവസ്വം

* ശബരിമല മാസ്റ്റര്‍പ്ലാന്‍: സന്നിധാനത്തിന്റെ വികസനത്തിന് 778.17 കോടി രൂപയുടെ അനുമതി

* ദേവസ്വം ബോര്‍ഡുകള്‍ക്കും പത്മനാഭസ്വാമി ക്ഷേത്രത്തിനും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത് 325.53 കോടി രൂപ

* സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തി

* ശബരിമല റോഡ് പാക്കേജില്‍ 5 വര്‍ഷം കൊണ്ട് 1515.04 കോടി രൂപ അനുവദിച്ചു.

സേവനങ്ങള്‍ വീടുകളില്‍ ഇരുന്നും ലഭ്യമാക്കാം

* കെ-സ്മാര്‍ട്ട്: തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനില്‍

* ഒറ്റ ക്ലിക്കില്‍ 39 സേവനങ്ങളുമായി റവന്യു വകുപ്പ്

* പ്രവാസി സേവനങ്ങള്‍ക്കായി പ്രവാസി മിത്രം പോര്‍ട്ടല്‍: ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ സേവനങ്ങള്‍

* കേരള പോലീസിന്റെ വിവിധ സേവനങ്ങള്‍ക്ക് പോല്‍ ആപ്പ്

* കെ-ഫോണ്‍: ഒരു ലക്ഷം ഉപഭോക്താക്കള്‍

* രാജ്യത്താദ്യമായി ഇന്റര്‍നെറ്റ് അവകാശമാക്കിയ സംസ്ഥാനം

* ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ വിളിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ 1800 4252 147

ജനപക്ഷ നിയമനിര്‍മ്മാണങ്ങള്‍

* പൗരന്മാര്‍ സമയബന്ധിതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന കേരള പൊതുസേവന അവകാശ ബില്‍ 2025

* സാധാരണക്കാര്‍ക്ക് അന്തസ്സോടെ ജീവിക്കാനും അവകാശം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍, ജപ്തിയില്‍നിന്നും സംരക്ഷണം

* പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബില്‍

* മാതൃഭാഷാ സംരക്ഷണത്തിനു മലയാളഭാഷാ ബില്‍

* വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ വന്യജീവി സംരക്ഷണ (ഭേദഗതി) ബില്‍

നടക്കില്ലെന്ന് എഴുതിത്തള്ളിയവ നടപ്പാക്കി

* വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമാക്കി, 2028ഓടെ രണ്ടു മുതല്‍ നാലുവരെയുള്ള തുടര്‍വികസനം പൂര്‍ത്തിയാക്കും

* ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിച്ചു

* ദേശീയപാത വികസനം എന്‍എച്ച് 66ല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 444 കി.മീ. പൂര്‍ത്തീകരിച്ചു

* ഇടമണ്‍-കൊച്ചി 400 കെവിലൈന്‍ പൂര്‍ത്തീകരിച്ചു

* പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ പൂര്‍ത്തീകരിച്ചു

* കണ്ണൂര്‍ വിമാനത്താവളം

* വാട്ടര്‍ മെട്രോ

* 473.42 കിലോമീറ്റര്‍ മലയോരഹൈവേ പൂര്‍ത്തീകരിച്ചു: 481.13 കിലോമീറ്റര്‍ പ്രവൃത്തി പുരോഗമിക്കുന്നു

* തീരദേശ ഹൈവേ മുന്നോട്ട്: മൂന്ന് റീച്ചുകള്‍ പൂര്‍ത്തിയായി

വയോജന-ഭിന്നശേഷി-ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദം

* രാജ്യത്താദ്യമായി വയോജന കമ്മിഷന്‍ രൂപീകരിച്ചു

* സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം സംവരണം

* ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി നടത്തുന്ന വിവിധ പദ്ധതികള്‍ കൂട്ടിചേര്‍ത്ത് മഴവില്ല് എന്ന പേരില്‍ സമഗ്ര പദ്ധതി, എസ്ആര്‍എസ് സര്‍ജറി, തുടര്‍ചികിത്സ, താമസസൗകര്യം, സ്‌കോളര്‍ഷിപ്പ്, വിവാഹധനസഹായം തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍

നേട്ടങ്ങള്‍ ഇനിയുമേറെ…

* തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം, കോഴിക്കോടും മെട്രോ പദ്ധതി

* മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കുന്നതിനായി തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്

* ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണോദ്ഘാടനം നടത്തി

* 1000 കോടിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണം

* നവകേരള സദസ്സിന്റെ ഭാഗമായ അടിസ്ഥാന വികസന പദ്ധതികള്‍ക്ക് ഓരോ നിയമസഭാ മണ്ഡലങ്ങള്‍ക്കും 7 കോടി രൂപ വീതം അനുവദിച്ചു

* റബ്ബറിനു താങ്ങുവില 200 രൂപയായി വര്‍ധിപ്പിച്ചു

* നെല്ലിന് താങ്ങുവില 30 രൂപ

* സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ പദ്ധതി വഴി 38.72 ലക്ഷം വീടുകളില്‍ കുടിവെള്ള കണക്ഷന്‍

* രാജ്യാന്തര നിലവാരത്തിലുള്ള ശുദ്ധീകരണ സംവിധാനത്തോടെ കുറഞ്ഞ വിലയില്‍ ഹില്ലി അക്വ കുപ്പിവെള്ളം

* രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സംസ്ഥാനത്ത്

* രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ വാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ പുരോഗതി റിപ്പോര്‍ട്ട് പ്രസിദ്ധീകരണം

* എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ്: തെരുവോരത്തു താമസിക്കുന്നവര്‍ക്കുള്‍പ്പെടെ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കി

* വിപണി ഇടപടല്‍ ശക്തമാക്കി കെ-സ്റ്റോറുകള്‍

* 204 സ്മാര്‍ട്ട് അങ്കണവാടികള്‍; കൂടുതല്‍ സൗകര്യങ്ങള്‍; കുരുന്നുകള്‍ക്ക് ബിരിയാണിയുള്‍പ്പെടെ ഇഷ്ടഭക്ഷണം

* കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞ, ഒന്നുമുതല്‍ എട്ടാം ക്ലാസുവരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി മാര്‍ഗ്ഗദീപം സ്‌കോളര്‍ഷിപ്പ്

* വിശ്വകര്‍മ്മജര്‍ ഇനി പരമ്പരാഗത തൊഴിലാളികള്‍; ഉത്തരവിറങ്ങി. വിശ്വകര്‍മ്മ പെന്‍ഷന്‍ തുക 1600 രൂപയായി വര്‍ധിപ്പിച്ചു

* തനതു നികുതി വരുമാനം 93,129 കോടി രൂപയായി വര്‍ധിപ്പിച്ചു

* ഒരു ലക്ഷം കോടി വിറ്റുവരവ് കൈവരിച്ച് കെ.എസ്.എഫ്.ഇ

* കെഎസ്ആര്‍ടിസിയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം; പ്രതിദിന വരുമാനത്തില്‍ റെക്കോഡ് വര്‍ധന; അര്‍ബുദരോഗികള്‍ക്ക് സൗജന്യ യാത്രയ്ക്കായി ഹാപ്പി ലോങ് ലൈഫ് കാര്‍ഡ്

* സ്‌കൂള്‍ കുട്ടികളുടെ സുരക്ഷയ്ക്ക് വിദ്യാവാഹന്‍ ആപ്പ്.

* 29522 കി.മീ പിഡബ്‌ള്യൂഡി റോഡില്‍ 17749.11 കി.മീ. റോഡ് ബിഎംബിസി നിലവാരത്തില്‍ ഉയര്‍ത്തി.

* ആഭ്യന്തര ടൂറിസത്തില്‍ സര്‍വകാല റെക്കോഡ്; 2024-25ല്‍ 2.22 കോടി ആഭ്യന്തര സഞ്ചാരികള്‍

* വിവിധ ജില്ലകളിലായി 32 യുവജന സഹകരണസംഘങ്ങള്‍

* നെല്ലുസംഭരണത്തിനും അരി ഉല്‍പ്പാദനത്തിനും സഹകരണമേഖലയില്‍ കാപ്‌കോസ്

* 2739 കലാകാരന്മാര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പായി 70.89 കോടി രൂപ നല്‍കി

* പുതിയ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു

* കേരളത്തിന്റെ പൊതുകടം അനുപാതം കുറച്ചു കൊണ്ടു വരുന്നു

* മൃഗചികിത്സാസേവനം വീട്ടുപടിക്കല്‍ ലഭ്യമാക്കാന്‍

* കോള്‍ സെന്റര്‍ (നം.1962)

* ക്ഷീരമേഖലയിലെ പദ്ധതികള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ ക്ഷീരശ്രീ പോര്‍ട്ടല്‍

* ഒരു പഞ്ചായത്തില്‍ ഒരുകളിക്കളം പദ്ധതി.

* 22 പുതിയ സിന്തറ്റിക്ക് ട്രാക്ക്

* 961 കായിക താരങ്ങള്‍ക്ക് നിയമനം

* സമ്പൂര്‍ണ്ണ ഇ-സ്റ്റാമ്പിങ്ങ്

CONTENT HIGH LIGHTS; Ten years of Pinarayi Vijayan government: Government with a progress card of development

Tags: വികസനത്തിന്റെ പ്രോഗ്രസ് കാര്‍ഡുമായി സര്‍ക്കാര്‍Pinarayi Vijayankerala govermentChief Minister Pinarayi VijayanANWESHANAM NEWSപിണറായി വിജയന്‍ സര്‍ക്കാരില്‍ പാപഭാരം ഏറ്റെടുക്കാനാളില്ല10 YEARS OF LDF GOVERMENT

Latest News

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies