ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം ഉണ്ടായാൽ മുൻപുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ന് നടന്ന പാർലമെന്റ് യോഗത്തിൽ ആണ് നെതന്യാഹു ഇറാന് മുന്നറിയിപ്പ് നൽകിയത്.
ഇസ്രയേൽ ഇറാനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഭാവിയിൽ ഇറാന് എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും ഇറാന് പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാനാകില്ലെന്നും നെതന്യാഹു മുന്നയിപ്പെന്നോണം പറഞ്ഞു.
















