കോഴിക്കോട് ദീപക് ആത്മഹത്യ ചെയ്തതിന് സംഭവത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്. രാമന്തളി– പയ്യന്നൂർ റൂട്ടിൽ ഓടുന്ന അൽ അമീൻ ബസിൽ വച്ചാണ് യുവതി വിഡിയോ ചിത്രീകരിച്ചത്.
ബസിലെ സിസിടിവി ദൃശ്യങ്ങൾ എടുത്തുവയ്ക്കണമെന്നും മറ്റാർക്കും കൈമാറരുതെന്നും പൊലീസ് പ്രതേകം നിർദേശം നൽകിയിട്ടുണ്ടെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ഇന്ന് തന്നെ ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് എത്തുമെന്നാണ് വിവരം
പയ്യന്നൂരിലെ ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചതിനെതുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമത്തിലെ റീച്ചിന് വേണ്ടിയാണ് വിഡിയോ പ്രചരിപ്പിച്ചതെന്നാണ് ആരോപണം.
















